വെറും രണ്ട് മിനുട്ടിനുള്ളിലുണ്ടാക്കാം നല്ല മധുരം കിനിയും ലഡ്ഡു. വളരെ സിംപിളായി നല്ല കിടിലന്‍ ടേസ്റ്റില്‍ ലഡ്ഡു ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?
ചേരുവകള്‍:
കടലമാവ് – 500 ഗ്രാം
പഞ്ചസാര- 250 ഗ്രാം
നെയ്യ്- ആവശ്യത്തിന്
ഏലക്കാപ്പൊടി, മഞ്ഞ നിറം – ആവശ്യത്തിന്
ഉണ്ടാക്കേണ്ടവിധം:
കടലമാവ് വെള്ളം ചേര്‍ത്ത് നേര്‍മ്മയായി കലക്കുക.
ഇത് ചൂടാക്കിയ നെയ്യിലേക്ക് കണ്ണാപ്പ ഉപയോഗിച്ച് ഇറ്റിച്ച് വറുത്ത് കോരണം.
പഞ്ചസാര നൂല്‍ പരുവത്തില്‍ പാവ് കാച്ചിയതിലേക്ക് വറുത്ത് കോരിയ ബൂന്തി ഇട്ട് ഏലക്കപ്പൊടിയും കളറും ചേര്‍ത്ത് ലഡു ഉരുട്ടിയെടുക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here