വെറും മൂന്നേ മൂന്ന് ചേരുവകള്‍ മാത്രം മതി ! പഞ്ഞിപോലത്തെ സോഫ്റ്റ് ഹല്‍വ റെഡി

halwa

നല്ല കിടിലന്‍ രുചിയുള്ള മധുരമൂറും ഹല്‍വ ഇഷ്ടമില്ലാത്തവര്‍ ആരുമുണ്ടാകില്ല. ഇന്ന് നല്ല സോഫ്റ്റ് ഹല്‍വ വീട്ടില്‍ ഉണ്ടാക്കിയാലോ ? അതി തയ്യാറാക്കുന്ന വിധമാണ് ചുവടെ,

ചേരുവകള്‍

അരിപ്പൊടി – 1 കപ്പ്

തേങ്ങയുടെ ഒന്നാം പാല്‍ – 1 കപ്പ്

രണ്ടാം പാല്‍ – 4 കപ്പ്

ഏലക്കായ പൊടി – 1 ടീ സ്പൂണ്‍

ഓയില്‍ – 4 ടേബിള്‍ സ്പൂണ്‍

നെയ്യ് – 3 ടേബിള്‍ സ്പൂണ്‍

ശര്‍ക്കര – 400 ഗ്രാം

Also Read : സ്വര്‍ണ പ്രേമികളെ ഇന്ന് നിങ്ങളുടെ ദിവസം; കയറ്റത്തിനൊരു ഇറക്കം, സ്വര്‍ണവില കുറഞ്ഞു

തയ്യാറാക്കുന്ന വിധം

അരിപ്പൊടിയില്‍ 1 കപ്പ് രണ്ടാം പാല്‍ ചേര്‍ത്തു നന്നായി മിക്‌സ് ചെയ്യുക.

മിക്‌സ് ആയതിനു ശേഷം ഇതിലേക്ക് ബാക്കി 3 കപ്പ് രണ്ടാം പാലും ചേര്‍ക്കുക.

ഇനി ഇതിലേക്ക് 400 ഗ്രാം ശര്‍ക്കര 2 കപ്പ് വെള്ളത്തില്‍ അലിയിച്ചെടുത്തത് ചേര്‍ത്ത് ഇളക്കി കൊടുക്കുക.

ഹല്‍വ മിക്‌സ് റെഡി. ഇനി ഒരു നോന്‍സ്റ്റിക് പാനിലേക്ക് ഒഴിച്ചു ചെറിയ തീയില്‍ വേവിക്കുക.

മിക്‌സ് കുറുകി വരുമ്പോള്‍ ഇതിലേക്ക് 1 കപ്പ് ഒന്നാം പാലും ഏലക്കായ പൊടിയും ഇട്ട് നന്നായി ഇളക്കണം.

ഇനി മിക്‌സ് കട്ടി ആകും തോറും ഓയിലും നെയ്യും ഇടയ്ക്ക് ഇടയ്ക്ക് ചേര്‍ക്കണം.

ഹല്‍വ മിക്‌സ് നല്ല കട്ടി ആയി വരുമ്പോള്‍ തീയില്‍ നിന്നു മാറ്റി ചൂടോടെ സെറ്റ് ചെയ്യേണ്ട പാത്രത്തിലേക്ക് മാറ്റി കൊടുക്കണം.

ഇനി ഇതില്‍ നട്സ് ഇട്ടു പുറം ഭാഗം ഷേപ് ചെയ്‌തെടുക്കാം.

ഇത് 6 മണിക്കൂര്‍ തണുത്തതിനു ശേഷം കട്ട് ചെയ്തു ഉപയോഗിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News