പാലും പഞ്ചസാരയും തേയിലയും മാത്രം മതി ! കാരമല്‍ ചായ സിംപിളായി വീട്ടിലുണ്ടാക്കാം

caramel tea

നമ്മളില്‍ പലരും പല വീഡിയോകളിലും സോഷ്യല്‍മീഡിയകളിലുമെല്ലാം കണ്ടിട്ടുള്ള ഒന്നായിരിക്കും നല്ല ക്രീമി ആയ കാരമല്‍ ടീ. നല്ല മധുരം കിനിയുന്ന കുറുകിയ കാരമല്‍ ടീ വളരെ സിംപിളായി നമുക്ക് വീട്ടിലുണ്ടാക്കാവുന്നതേ ഒള്ളൂ. എന്നാല്‍ പലര്‍ക്കും കാരമല്‍ ടീ വീട്ടിലുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ ?

ആവശ്യമായ ചേരുവകള്‍

പാല്‍ – 2 കപ്പ്

പഞ്ചസാര – 4 ടീസ്പൂണ്‍

തേയിലപ്പൊടി – അര ടീസ്പൂണ്‍

ഏലയ്ക്ക – 3 എണ്ണം

Also Read: http://ചിക്കനും ബീഫും ഒന്നും വേണ്ട; ചപ്പാത്തിക്കൊപ്പം കഴിക്കാന്‍ ചിക്കന്‍കറിയുടെ രുചിയില്‍ ഒരു വെറൈറ്റി ഐറ്റം

തയ്യാറാക്കുന്ന വിധം

ചുവട് കട്ടിയുള്ള പാത്രത്തില്‍ 4 ടീസ്പൂണ്‍ പഞ്ചസാരയും 2 ടീസ്പൂണ്‍ വെള്ളവും ഒഴിച്ച് നന്നായി ഇളക്കി ബ്രൗണ്‍ നിറത്തില്‍ ആക്കുക.

പഞ്ചസാര മുഴുവനായി കാരമല്‍ ആയി മാറിയതിന് ശേഷം അതിലേയ്ക്ക് അര സ്പൂണ്‍ തേയില പൊടി ചേര്‍ത്ത് നന്നായി ഇളക്കുക.

ഇനി അതിലേയ്ക്ക് 2 കപ്പ് പാല്‍ ഒഴിച്ച് ഏലയ്ക്കയും ഇട്ടു തിളപ്പിച്ച ശേഷം അരിച്ചെടുക്കുക.

കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ടേസ്റ്റി കാരമല്‍ ടീ ഞൊടിയിടയില്‍ റെഡി. ഇനി ചൂടോടെ തന്നെ ഗ്ലാസ്സുകളിലേക്ക് പകര്‍ന്ന് കുടിക്കാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News