സിനിമ മേഖലയിൽ തനിക്കും അനധികൃത വിലക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി ശ്വേതാ മേനോൻ. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ താൻ ഇതിന് മുൻപ് തുറന്നു പറഞ്ഞിട്ടുണ്ടെന്നും ഇക്കാര്യത്തിൽ മറ്റുള്ളവരിൽ നിന്നുള്ള പിന്തുണ ഉണ്ടാകില്ലെന്നും നടി പറഞ്ഞു.
‘നോ പറയേണ്ട ഇടനങ്ങളിൽ ഞാൻ നോ പറഞ്ഞിട്ടുണ്ട്.സിനിമ മേഖലയിൽ തനിക്കും അനധികൃത വിലക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. വളരെ സ്ട്രോങ്ങ് ആയ നിലപാട് കാരണം എത്രയോ സിസിനിമകൾ എനിക്ക് നഷ്ടമായിട്ടുണ്ട്. കരാർ ഒപ്പിട്ട ഒമ്പത് സിനിമകളിൽനിന്ന് ഒരു സുപ്രഭാതത്തിൽ ഇല്ലാതായത് ഇതിന്റെ ഭാഗമാകും. സ്ത്രീകൾക്ക് പ്രശ്നങ്ങളുണ്ടെന്ന് താൻ കുറേ വർഷമായി പറയുന്നു. ഇതിനെതിരേ നമ്മൾതന്നെ പോരാടണം.പരസ്പരം പിന്തുണച്ചാൽ ഈ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ പുറത്തുവന്ന് പലതും പറയും. നോ പറയേണ്ടിടത്ത് നോ പറയണം. അല്ലാത്തുകൊണ്ടുള്ള പ്രശ്നമാണ് ഇതൊക്കെ’- ശ്വേതാ മേനോൻ പറഞ്ഞു.
also read; മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് പരാതിപ്പെടാന്‍ ആത്മവിശ്വാസമില്ലാത്ത സ്ഥിതിയാനുള്ളത്: ബൃന്ദ കാരാട്ട്
മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടാകാമെന്നും അതിൽ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടാകാമെന്നും ശ്വേതാ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here