തടവറയില്‍ അഞ്ച് വര്‍ഷം പിന്നിട്ട മുന്‍ ഗുജറാത്ത് ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് പിന്തുണയുമായി ഭാര്യ ശ്വേത ഭട്ടിന്റെ കുറിപ്പ്. അചഞ്ചലമായ ധീരതയും അജയ്യമായ ആത്മവീര്യവും പ്രതിധ്വനിക്കുന്നതാണ് സഞ്ജീവ് ഭട്ട് എന്ന പേരെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ശ്വേത പറയുന്നു. സഞ്ജീവ് ഭട്ടിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ നിന്നാണ് ശ്വേത കുറിപ്പ് പങ്കുവെച്ചത്.
സഞ്ജീവിന്റെ ദൃഢനിശ്ചയത്തെ തകര്‍ക്കാനും ദുര്‍ബലപ്പെടുത്താനും കഴിയുമെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ കരുതിയതെന്ന് ശ്വേത പറയുന്നു. എന്നാല്‍ അദ്ദേഹം കൂടുതല്‍ ശക്തനാവുകയാണുണ്ടായതെന്ന് ശ്വേത പറയുന്നു. ഭയവും അത്യാഗ്രഹവും കൊണ്ട് വികലാംഗരായ ദുര്‍ബലരായ ഭീരുക്കള്‍ക്ക് സഞ്ജീവിനെപ്പോലെയുള്ള ഒരാളുടെ ധീരതയും ശക്തിയും അളക്കാന്‍ കഴിയില്ല. സഞ്ജീവിന്റെ ശബ്ദം ഇല്ലാതാക്കാന്‍ ഭരണകൂടം തങ്ങളുടെ അധികാരത്തെയും സ്ഥാപനങ്ങളെയും ആസൂത്രിതമായി ദുരുപയോഗം ചെയ്തുവെന്നും ശ്വേത ആരോപിച്ചു.
അധികാരം പലപ്പോളും തത്വത്തെ തുരത്തുന്ന ഒരു ലോകത്ത് സഞ്ജീവ് എല്ലായ്‌പ്പോഴും ധൈര്യത്തോടെ തന്റെ നിലപാടുകളില്‍ ഉറച്ചുനിന്നു. മനസാക്ഷിയില്ലാതെ ബലപ്രയോഗം നടത്തുന്ന വ്യവസ്ഥയെ അഭിമുഖീകരിച്ചിട്ടും എപ്പോഴും തന്റെ സത്യവും സമഗ്രതയും മുറുകെ പിടിക്കാന്‍ സഞ്ജീവിന് സാധിച്ചെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.
This is Shweta Sanjiv Bhatt,
5 years ago today, we witnessed a grave injustice that shook our very core.
Sanjiv Bhatt, a fearless, honest, and brave officer, was wrongfully incarcerated by a vindictive government in a blatant and futile attempt to break his spirit and silence…
— Sanjiv Bhatt (IPS) (@sanjivbhatt) September 5, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here