പ്ലാറ്റ്ഫോം ഫീസുകൾ വീണ്ടും വർധിപ്പിച്ച് സ്വിഗ്ഗിയും സൊമാറ്റോയും. രാജ്യത്തെ പ്രധാന ഓൺലൈൻ ഭക്ഷണവിതരണ സ്റ്റാർട്ടപ്പുകളാണ് സൊമാറ്റോയും സ്വിഗ്ഗിയും. ഓരോ ഓർഡറുകൾക്ക് ഈടാക്കുന്ന പ്ലാറ്റ്ഫോം ഫീസാണ് വീണ്ടും വർധിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുത്ത മേഖലകളിൽ ഇത് ഏഴ് രൂപയിൽ നിന്ന് പത്ത് രൂപയാക്കി.
ഉത്സവകാലത്ത് കൂടുതലായി ആവശ്യമുള്ള പ്രവർത്തനച്ചെലവ് കണ്ടെത്താനും പ്രവർത്തനം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാനും ലക്ഷ്യമിട്ടാണ് ഫീസുകൾ വർധിപ്പിച്ചതെന്നാണ് കമ്പനികൾ വിശദീകരിക്കുന്നത്.
Also Read; ഒഡീഷ തീരംതൊട്ട് ദാന; ബംഗാളിലും ഒഡീഷയിലും ശക്തമായ കാറ്റും മഴയും
2023 ഓഗസ്റ്റിൽ സ്വിഗ്ഗി റഖാന്നെയാണ് പ്ലാറ്റ്ഫോം ഫീസായി രണ്ട് രൂപയെന്നത് ആദ്യം നടപ്പാക്കിയത്. സൊമാറ്റോയും ഇത് പിന്തുടർന്ന് മനടപ്പാക്കുകയായിരുന്നു. ഓരോ ഓർഡറിനും റസ്റ്ററന്റ് ചാർജ്, ഡെലിവറി ഫീസ്, ചരക്ക് – സേവന നികുതി എന്നിവയ്ക്കും പുറമേയാണ് പ്ലാറ്റ്ഫോം ഫീസ് ഈടാക്കുന്നത്.
പ്ലാറ്റ്ഫോം ഫീസിനും ജിഎസ്ടി ബാധകമാണ്. അതുകൊണ്ട് ഉപഭോക്താവ് ഈയിനത്തിൽ 11.80 രൂപ അധികമായി നൽകേണ്ടിവരും. പ്ലാറ്റ്ഫോം ഫീസ് ഓരോ നഗരത്തിലും വ്യത്യസ്തമായിരിക്കുമെന്നും കമ്പനികൾ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here