ഇന്ത്യയില്‍ താമസിക്കുന്നവർക്കായി വിദേശത്തുള്ളവർക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ അനുവദിക്കുന്ന പുതിയ ഫീച്ചർ അവതരിപ്പിച്ച് സ്വിഗ്ഗി. ഇന്റര്‍നാഷണല്‍ ലോഗിന്‍ ഫീച്ചറാണ് സ്വിഗ്ഗി അവതരിപ്പിച്ചിരിക്കുന്നത്. സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാമാര്‍ട്ടിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ഷോപ്പിങ് നടത്താനും ടേബിളുകള്‍ ബുക്ക് ചെയ്യാനും സാധിക്കും.യു എസ് , കാനഡ, ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ, യുഎഇ എന്നിവയുൾപ്പെടെ 27 രാജ്യങ്ങളിൽ നിന്നുള്ള ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ആക്‌സസ് ചെയ്യാനാകും
പേയ്‌മെന്റുകള്‍ അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡുകളോ ലഭ്യമായ യുപിഐ ഓപ്ഷനുകളോ ഉപയോഗിച്ച് നടത്താം. ഇതോടെ ഇന്ത്യയിലുള്ള തങ്ങളുടെ പ്രിയപ്പെട്ടവർക്ക് സർപ്രൈസ് നൽകാൻ ഇതിലൂടെ കഴിയും.
അതേസമയം സൊമാറ്റോയും സ്വിഗ്ഗിയും ഓർഡറുകൾക്ക് ഈടാക്കുന്ന പ്ലാറ്റ്ഫോം ഫീസ് വർധിപ്പിച്ചിരിക്കുകയാണ്. ഉത്സവകാലത്ത് അധികമായി വേണ്ടിവരുന്ന പ്രവർത്തനച്ചെലവു കണ്ടെത്താനും പ്രവർത്തനം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാനും ലക്ഷ്യമിട്ടാണിതെന്ന് കമ്പനികൾ പറയുന്നത് .പ്ലാറ്റ്ഫോം ഫീസ് ഓരോ നഗരത്തിലും വ്യത്യസ്തമായിരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here