പ്രവർത്തനച്ചിലവ് വർധിക്കുന്നു, ‘പ്ലാറ്റ്ഫോം ഫീസ്’ ഈടാക്കാൻ സ്വിഗ്ഗി

പ്രവർത്തനച്ചിലവ് വർധിച്ചതോടെ താളം കണ്ടെത്താൻ പുതിയ പരിഷ്കാരവുമായി സ്വിഗ്ഗി. ഇനിമുതൽ ഓരോ ഓർഡറിനൊപ്പം പ്ലാറ്റ്ഫോം ഫീസ് ആയി 2 രൂപ ഈടാക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

പ്ലാറ്റ്ഫോം ഫീസ് ഈടാക്കാൻ ഓർഡർ തുക പരിധിയുണ്ടാകില്ലെന്നും കമ്പനി അറിയിച്ചു. അതായത് എത്ര രൂപയുടെ ഓർഡർ ആണെങ്കിലും കമ്പനി രണ്ട് രൂപ ഈടാക്കും. കമ്പനിയുടെ ഹെഡ്ക്വാർട്ടേഴ്‌സ് സ്ഥിതി ചെയ്യുന്ന ബാംഗ്ലൂരിലായിരിക്കും ആദ്യം ഈ പരിഷ്‌കാരം നിലവിൽവരിക. പതിയെ ഡൽഹി, മുംബൈ പോലുള്ള സ്ഥലങ്ങളിലേക്കും പ്ലാറ്റ്ഫോം ഫീ സംവിധാനം വ്യാപിപ്പിക്കും.

എന്നാൽ ഇ-കോമേഴ്‌സ് മേഖലയിലും മറ്റും പ്ലാറ്റഫോം ഫീ ഈടാക്കില്ല എന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഭക്ഷണ ഓർഡറുകൾക്ക് മാത്രമായിരിക്കും ഈ സംവിധാനം നിലവിലുണ്ടാകുക. 2 രൂപ എന്നത് ചെറിയ തുകയായി തോന്നാമെങ്കിലും ദിവസേന 1.5 ദശലക്ഷത്തോളം ഓർഡറുകൾ വരുന്ന സ്വിഗ്ഗിക്ക് മൊത്തത്തിൽ നല്ല വരുമാനം ലഭിക്കും. ഈ വരുമാനം കൊണ്ട് പ്രവർത്തനച്ചിലവുകൾ സുഖമമായി നടത്തികൊണ്ട് പോകാമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News