സൊമാറ്റോയ്ക്കുള്ള വെല്ലുവിളിയോ? സ്വിഗ്ഗി ഐപിഒ പ്ലാന്‍ പുറത്ത്!

ഇന്ത്യയിലെ ഏറ്റവും വലിയ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളിലൊന്നായ സ്വിഗ്ഗിയുടെ ഐപിഒ പ്ലാന്‍ കഴിഞ്ഞദിവസം പുറത്തുവിട്ടു. ഐപിഒ വഴി ബാംഗ്ലൂര്‍ ആസ്ഥാനമായ കമ്പനി 3,750 കോടി സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രമുഖ എതിരാളിയായ സൊമാറ്റോയുമായുള്ള ശക്തമായ മത്സരത്തിന്റെ ഭാഗാണിതെന്നാണ് നിഗമനം. വിപണിയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഫുഡ് ഡെലിവറി കമ്പനിയാവാനുള്ള പോരാട്ടത്തിലാണ് ഇരുകമ്പനികളും.

ALSO READ:  യുവതിയെ കൊന്ന് മൃതദേഹം 59 കഷണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസില്‍ വഴിത്തിരിവ്; നിര്‍ണായക കണ്ടെത്തല്‍

സെബിയില്‍ നിന്നും അംഗീകാരം ലഭിച്ച ഐപിഒ, സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് പുറത്ത് ട്രേഡ് ചെയ്യുന്ന ഷെയറുകളുടെ, അണ്‍ലിസ്റ്റഡ് മാര്‍ക്കറ്റില്‍ ഈ ആഴ്ച ആവേശകരമാക്കുമെന്നതില്‍ തര്‍ക്കമില്ല. സെബിയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ ഷെയര്‍ പ്രൈസില്‍ കമ്പനിക്ക് വലിയ നേട്ടമുണ്ടായിട്ടുണ്ട്. സോഫ്റ്റ്ബാങ്കിന്റെയും പ്രോസസിന്റെയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വിപണി മൂല്യം 70,000 കോടിയില്‍ നിന്നും വെറും രണ്ടുമാസം കൊണ്ട് 1.16 ലക്ഷം കോടിയായാണ് ഉയര്‍ന്നത്.

ALSO READ: പി വി അൻവർ രാഷ്ട്രീയ ശത്രുക്കളുടെ കൈക്കോടാലിയായി മാറി: ഡിവൈഎഫ്ഐ

2024 സാമ്പത്തിക വര്‍ഷം വലിയ മുന്നേറ്റമാണ് സ്വിഗ്ഗി നടത്തിയിരിക്കുന്നത്. നഷ്ടം 43 ശതമാനമായി കുറയ്ക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 8,264 കോടി വരുമാനത്തില്‍ നിന്നും 36 ശതമാനം ഉയര്‍ന്ന നിലയിലാണ് ഈ വര്‍ഷം. അതായത് ഈ വര്‍ഷത്തെ റെവന്യു 11,247 കോടിയാണ്.

ഫുഡ് ഡെലിവറിക്കൊപ്പം ഇന്‍സ്റ്റാമാര്‍ട്ട് ക്യുക്ക് – കൊമേഴ്‌സ് ആമിലൂടെയുമാണ് ഈ നേട്ടം. അതായത് 14.3 മില്യണ്‍ ആക്ടീവ് ഉപഭോക്താക്കളാണ് ഓരോ മാസവും സ്വിഗ്ഗിക്കായുള്ളത്. അതും ക്വിക്ക് കൊമേഴ്‌സിലൂടെ മാത്രം 374 കോടിയാണ് വരുമാനം. ഫുഡ് ഡെലിവറിക്ക് പുറമേ സ്വിഗ്ഗിയുടെ വളരുന്ന സ്വാധീനമാണിത് വ്യക്തമാക്കുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News