വീണ്ടും സമരവുമായി സ്വിഗ്ഗി ജീവനക്കാര്‍. ജീവനക്കാര്‍ക്ക് ആവശ്യമായ പരിരക്ഷയും സുരക്ഷയും മാനേജ്‌മെന്റ് നടപ്പിലാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരുടെ പ്രതിഷേധം. നാളെ തിരുവനന്തപുരം ജില്ലയില്‍ സ്വിഗ്ഗി ജീവനക്കാര്‍ പണിമുടക്ക് സമരം നടക്കും. ജീവനക്കാര്‍ക്ക് മതിയായ സുരക്ഷയോ പരിരക്ഷയോ മാനേജ്‌മെന്റ് നടപ്പാക്കുന്നില്ല എന്നാണ് തൊഴിലാളികളുടെ പരാതി.
കഴിഞ്ഞ മാസം 23 -ാം തീയതി സ്വിഗ്ഗി ഡെലിവറി പാര്‍ട്ണറായ യുവതിക്ക് അപകടമുണ്ടായി. അപകടത്തില്‍ സാരമായി പരിക്കേറ്റ യുവതി നിലവില്‍ തിരുവനന്തപുരത്ത് വിദഗ്ധ ചികിത്സയിലാണ്. ഭീമമായ തുക ആശുപത്രിയിലെ ചികിത്സയ്ക്ക് മാത്രം ആവശ്യമുണ്ട്. എന്നാല്‍, ഈ വിഷയത്തില്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ സഹായവും ഉണ്ടായില്ല എന്നാണ് സിഗ്ഗി ജീവനക്കാര്‍ പറയുന്നത്.
ഈ സാഹചര്യത്തിലാണ് ജീവനക്കാര്‍ പണിമുടക്ക് സമരത്തിലേക്ക് കടക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ സിഐടിയു വിഭാഗം തൊഴിലാളികളാണ് പണിമുടക്ക് നടത്തുന്നത്. ശമ്പളം ഉള്‍പ്പെടെയുള്ള നിരവധി പരാതികള്‍ സ്വിഗ്ഗി മാനേജ്‌മെന്റിനെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ അതിലും മാനേജ്‌മെന്‍റിന്‍റെ ഭാഗത്തുനിന്ന് കൃത്യമായ മറുപടി തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്നില്ല. മാനേജ്‌മെന്റിനെതിരെ സംസാരിക്കുന്നവരെ ബാന്‍ ചെയ്യുന്നതടക്കമുള്ള നടപടികള്‍ മാനേജ്‌മെന്റ് സ്വീകരിച്ചതായും തൊഴിലാളികള്‍ പറയുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here