മിന്നൽ വേ​ഗത്തിൽ ഭക്ഷണമെത്തിക്കാൻ സ്വിഗ്ഗിയുടെ ‘ബോൾട്ട്’

Swiggy Bolt

ഭക്ഷണം ഓർ‍ഡ‍ർ ചെയ്തിട്ട് കാത്തിരിക്കുക എന്നത് ഏറെ മുഷിപ്പുള്ള കാര്യമാണ്. നല്ല വിശപ്പുള്ള നേരത്താണെങ്കിൽ ഈ കാത്തിരിപ്പിനോളം ബു​ദ്ധിമുട്ടേറിയ മറ്റൊരു കാര്യവുമില്ല. ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് സ്വിഗ്ഗി. ഇനി ഓർഡർ ചെയ്താൽ 10 മിനിറ്റിനുള്ളിൽ ഭക്ഷണം കൈകളിലെത്തും. ഇതിനായി ബോൾട്ട് എന്ന പുതിയ പ്ലാറ്റ്ഫോം അവതരിപ്പിക്കുകയാണ് സ്വിഗ്ഗി.

Also Read: യൂട്യൂബ് ഷോർട്സ് ഇനി മൂന്ന് മിനിറ്റ്, അറിയാം പുതിയ മാറ്റങ്ങൾ

വെറും പത്ത് മിനിറ്റില്‍ ഭക്ഷണം എത്തിക്കുക എന്നതാണ് ബോൾട്ട് പ്ലാറ്റ്ഫോമിലൂടെ സ്വിഗ്ഗി ലക്ഷ്യമിടുന്നത്. രണ്ട് കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള റസ്റ്റോറന്‍റുകളിലും ഹോട്ടലുകളിലും മറ്റ് ഭക്ഷണ പാഴ്‌സല്‍ സംവിധാനങ്ങളില്‍ നിന്നും ഓർഡർ ചെയ്യുന്ന ഉപഭോക്താവിനാണ് ഇത്രയും വേ​ഗം ഭക്ഷണമെത്തിക്കുക. പാക്ക് ചെയ്‌ത് നല്‍കാന്‍ ഏറെ സമയം ആവശ്യമില്ലാത്ത ബര്‍ഗര്‍, ശീതള പാനീയങ്ങള്‍, പ്രഭാതഭക്ഷണങ്ങള്‍, ബിരിയാണി, ഐസ്ക്രീം, സ്വീറ്റ്‌സ്, സ്‌നാക്‌സ് തുടങ്ങിയവയാണ് ഇതിലൂടെ 10 മിനിറ്റ് കൊണ്ട് എത്തിക്കുക. വേ​ഗത്തിലെത്തിക്കുമ്പോഴും രുചിയിലും വൃത്തിയിലും യാതൊരു വിട്ടുവീഴ്‌ചയുമുണ്ടാകുകയില്ലായെന്നും സ്വിഗ്ഗി പറയുന്നു.

Also Read: ഇനി ടൈപ്പിങ്ങില്ല, പകരം കുത്ത്; വാട്സ്ആപ്പ് ചാറ്റിൽ വരുന്നത് വമ്പൻ മാറ്റം

ഹൈദരാബാദ്, മുംബൈ, ദില്ലി, പൂനെ, ചെന്നൈ, ബെംഗളൂരു എന്നീ ന​ഗരങ്ങളിലാണ് ഇപ്പോൾ ബോൾട്ട് സേവനം ഉള്ളത്. താമസിക്കാതെ മറ്റ് ന​ഗരങ്ങളിലേക്കും ബോൾട്ട് എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News