മലപ്പുറം ചേലേമ്പ്ര പഞ്ചായത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും നീന്തല്‍ പരിശീലനം. ആദ്യഘട്ടത്തില്‍ അഞ്ഞൂറിലധികം കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം ആരംഭിച്ചു. നീന്തല്‍ അറിയാത്തവരായി പഞ്ചായത്തില്‍ ഒരാളും ഉണ്ടാവരുതെന്നാണ് ലക്ഷ്യം. നീന്തലില്‍ സമ്പൂര്‍ണ സാക്ഷരത കൈവരിക്കുക. ആദ്യഘട്ടത്തില്‍ പഞ്ചായത്തിലെ 3, 4 ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് നീന്തല്‍ പരിശീലിപ്പിയ്ക്കുന്നത്.
ALSO READ: 15 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവം; 62 കാരന് നാലുവർഷം കഠിനതടവ്
കാലിക്കറ്റ് സര്‍വകലാശാലയുടെ അധീനതയിലുള്ള അക്വാടിക്ക് കോംപ്ലക്‌സിലെ സിമ്മിംഗ് പൂളിലാണ് പരിശീലനം. വിവിധ സമയങ്ങളിലായി 5 ബാച്ചുകളുണ്ട്. ഓരോ ബാച്ചിലും 45 ഓളം കുട്ടികള്‍. 15 നീന്തല്‍ അധ്യാപകരുടെ നേതൃത്വത്തില്‍ 400 അധികം വരുന്ന കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്‍കുന്നു.
ALSO READ: കമല ഹാരിസിനായി മലയാളത്തിലൊരു തെരഞ്ഞെടുപ്പ് ഗാനം; വീഡിയോ
ചേലേമ്പ്ര പഞ്ചായത്ത് 5 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവഴിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here