തൃശൂരില്‍ ആഫ്രിക്കന്‍ പന്നിപ്പനി; 310 പന്നികളെ കളളിംഗ് നടത്തി മറവു ചെയ്തു

തൃശൂര്‍ ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ പന്നികളെ കളളിംഗ് നടത്തി മറവു ചെയ്തു. ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഡോക്ടര്‍മാര്‍, ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, അറ്റന്‍ഡര്‍മാര്‍ എന്നിവരുള്‍പ്പെട്ട ആര്‍.ആര്‍.ടി സംഘം കള്ളിങ് പ്രക്രിയ നടപ്പാക്കിയത്. ഫാമിലെ 310 പന്നികളെയാണ് കളളിംഗിന് വിധേയമാക്കി മറവു ചെയ്തത്. അതിനു ശേഷം ഫാം ഉള്‍പ്പെടുന്ന പ്രദേശത്ത് പ്രാഥമിക അണു നശീകരണവും നടത്തി. മടക്കത്തറ പഞ്ചായത്ത് പതിനാലാം വാര്‍ഡിലെ കട്ടിലപൂവത്ത് ബാബു വെളിയത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ പന്നികളിലാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഉടന്‍ തന്നെ പന്നികളെ കള്ളിങ് ചെയ്ത് മറവു ചെയ്യാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിടുകയായിരുന്നു. ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ രോഗബാധിത പ്രദേശമായും 10 കിലോമീറ്റര്‍ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.

ALSO READ: ഗുരുതര വീഴ്ച; നെയ്യാറ്റിന്‍കര ഡിഇഒ ഓഫീസില്‍ കൂട്ട സ്ഥലംമാറ്റം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News