കേരളത്തിലെ ആദ്യ വ്യാവസായിക ടൂറിസം ക്യാമ്പസ് ആയ സ്വിസ്റ്റൺ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കണ്ണൂർ കൂത്തുപറമ്പ് കെ എസ് ഐ ഡി സി ഇൻഡസ്ട്രിയൽ ഗ്രോത്ത് സെന്ററിൽ ആണ് അൽ ഫാസ് വുഡ് പ്രോഡക്റ്റ്സിന്റെ സ്വിസ്റ്റൺ ക്യാമ്പസ് പ്രവർത്തനം ആരംഭിച്ചത്.
Also read: സംസ്ഥാന സ്പെഷ്യൽ ഒളിമ്പിക്സ് ഡിസംബർ 27 മുതൽ കോഴിക്കോട് നടക്കും
പ്രമുഖ ബിൽഡിംഗ് മെറ്റീരിയൽ നിർമ്മാതാക്കളായ സ്വിസ്റ്റന്റെ കീഴിലുള്ള അൽ ഫാസ് വുഡ് പ്രോഡക്റ്റ്സിന്റെ പുതിയ സംരംഭമാണ് വ്യവസായിക ടൂറിസം ക്യാമ്പസ്.ക്യാമ്പസിന്റെ സോഫ്റ്റ് ലോഞ്ചിംങ് വ്യവസായ മന്ത്രി പി രാജീവ് നിർവഹിച്ചു. വ്യാവസായിക ടൂറിസം ക്യാമ്പസ് ആയ സ്വിസ്റ്റൺ രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
Also read: തങ്ക അങ്കി ഘോഷയാത്ര നാളെ ശബരിമല സന്നിധാനത്തെത്തും
പാർട്ടിക്കിൾ ബോർഡ് നിർമ്മിക്കുന്ന സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഫാക്ടറിക്കാണ് കണ്ണൂർ കൂത്തുപറമ്പിൽ തുടക്കമിട്ടത്. യൂറോപ്പ്യൻ സ്ട്രക്ചറിലും സാങ്കേതിക വിദ്യയിലും ഒരുക്കിയ പുതിയ കമ്പനി. ഏറ്റവും പുതിയ ഡിസൈനുകളിലും ഷേഡുകളിലും നിർമ്മിക്കുന്ന ഉയർന്ന ഗുണമേന്മയുള്ള പ്രീ ലാമിനേറ്റഡ് പാർട്ടികൾ ബോർഡുകളാണ് കമ്പനിയുടെ ലക്ഷ്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here