‘ഇതാണ് കാൽപ്പന്ത് കളിയുടെ മനോഹാരിത’, ലോകചാമ്പ്യന്മാർക്കെതിരെ ഇടിത്തീ പോലെ രണ്ടു ഗോൾ; സ്വിറ്റ്‌സര്‍ലന്‍ഡ് പറന്നുയരുമ്പോൾ ഇറ്റലി പുറത്തേക്ക്

യൂറോ കപ്പിൽ ഇറ്റലിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപെടുത്തിക്കൊണ്ട് സ്വിറ്റ്‌സര്‍ലന്‍ഡ് ക്വർട്ടറിൽ ഇടം നേടി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ തികഞ്ഞ ആധിപത്യത്തോടെയായിരുന്നു സ്വിസ് ടീമിന്റെ വിജയം. റെമോ ഫ്രലേര്‍, റൂബന്‍ വര്‍ഗാസ് എന്നിവരാണ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഗോളുകള്‍ നേടിയത്.

ALSO READ: ‘ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ ഇപ്പോൾ അയാളാണ്’, നന്ദി ടീം ഇന്ത്യ, നിങ്ങളെ ഓർത്ത് അഭിമാനം തോന്നുന്നു: മോഹൻലാൽ

ഇറ്റലിക്കെതിരെ രണ്ട് പാദങ്ങളിലുമായിട്ടാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ഗോള്‍ നേടിയത്. 37-ാം മിനിറ്റില്‍ വര്‍ഗാസിന്റെ അസിസ്റ്റിലായിരുന്നു ആദ്യ ഗോള്‍. ഫ്രലേറുടെ ഷോട്ട് ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ഡോണറുമയുടെ കൈകളില്‍ തട്ടി വലയിലേക്ക്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ വിജയമുറപ്പിച്ച ഗോളും പിറന്നു. ഇത്തവണ മൈക്കല്‍ എബിഷേറാണ് ഗോളിന് വഴിയൊരുക്കിയത്. വാര്‍ഗാസ് നിറയൊഴിച്ചതോടെ ഇറ്റലിയുടെ പതനം പൂര്‍ണമാവുകയായിരുന്നു.

ALSO READ: ‘എന്തൊരു രാവ്, എന്തൊരു തിരിച്ചു വരവ്’, ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങളുമായി മമ്മൂട്ടിയുടെ ഫേസ്ബുക് കുറിപ്പ്

അതേസമയം, ടൂർണമെന്റിലെ രണ്ടാം മത്സരത്തിൽ ഡെന്‍മാര്‍ക്കിനെ തോല്‍പ്പിച്ച് ആതിഥേയരായ ജര്‍മനിയും യൂറോ കപ്പ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ജര്‍മനിയുടെ ജയം. മഴയും ഇടിമിന്നലുമുണ്ടായതിനെ തുടര്‍ന്ന് അല്‍പസമയം നിര്‍ത്തിവെക്കേണ്ടി വന്ന മത്സരത്തില്‍ രണ്ടാം പകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News