പ്രയാസകരമായ ജീവിതാവസ്ഥകളിലും പഠനത്തില്‍ മികവ് തെളിയിച്ച് മുന്നേറുന്ന ശ്യാമ, എല്ലാവര്‍ക്കും മാതൃക: മന്ത്രി ആര്‍ ബിന്ദു

പ്രയാസകരമായ ജീവിതാവസ്ഥകളിലും പഠനത്തില്‍ മികവ് തെളിയിച്ച് മുന്നേറുന്ന ശ്യാമ, എല്ലാവര്‍ക്കും മാതൃകയാണെന്ന് മന്ത്രി ആര്‍ ബിന്ദു. സാമൂഹ്യനീതി ഡയറക്ടറേറ്റിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലിലെ സ്റ്റേറ്റ് പ്രൊജക്റ്റ് കോഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന ശ്യാമ എസ് പ്രഭക്ക് ജെ ആര്‍ എഫ് ലഭിച്ച വാര്‍ത്തയും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചു. ശ്യാമക്ക് അഭിനന്ദനങ്ങളോടൊപ്പം വിജയാശംസകളും നേര്‍ന്നാണ് മന്ത്രി കുറിപ്പ് അവസാനിപ്പിച്ചത്.

ALSO READ:ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംതൃപ്തമായ തൊഴില്‍ അന്തരീക്ഷം ഉറപ്പുവരുത്തും: മന്ത്രി വീണാ ജോര്‍ജ്

കുറിപ്പിന്റെ പൂര്‍ണ രൂപം:-

സാമൂഹ്യനീതി ഡയറക്ടറേറ്റിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലിലെ സ്റ്റേറ്റ് പ്രൊജക്റ്റ് കോഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന ശ്യാമ എസ് പ്രഭക്ക് ജെ ആര്‍ എഫ് ലഭിച്ചിരിക്കുന്നു. പ്രയാസകരമായ ജീവിതാവസ്ഥകളിലും പഠനത്തില്‍ മികവ് തെളിയിച്ച് മുന്നേറുന്ന ശ്യാമ, എല്ലാവര്‍ക്കും മാതൃകയാണ്.
ശ്യാമ കോളേജ് പഠനം ആരംഭിക്കുന്നത് 2008 ലാണ്. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബിഎ മലയാളം കോഴ്‌സിന് ചേര്‍ന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കി. 2013 ല്‍ അതേ കലാലയത്തില്‍ നിന്നും മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം ഫസ്റ്റ് ക്ലാസോടെ പാസായി. തുടര്‍ന്ന് 2014 തിരുവനന്തപുരം നാലാഞ്ചിറ മാര്‍ തിയോഫിലസ് ട്രെയിനിങ് കോളേജില്‍ നിന്നും മലയാളം ബി എഡ് 83% മാര്‍ക്കോടെ വിജയിച്ചു. M Ed പഠനം തിരുവനന്തപുരം തൈക്കാട് ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ ആയിരുന്നു. ഇപ്പോഴിതാ, ജെ ആര്‍ എഫ് നേടി ഗവേഷകയാവാന്‍ തയ്യാറാവുന്നു.
ശ്യാമക്ക് സ്‌നേഹപൂര്‍ണ്ണമായ അഭിനന്ദനങ്ങള്‍, വിജയാശംസകള്‍…..

ALSO READ:മനുഷ്യക്കോട്ടയായി മാറാൻ പോകുന്ന മനുഷ്യച്ചങ്ങലയ്ക്ക് അഭിവാദ്യങ്ങൾ; മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News