പള്ളിയിൽ വെച്ച് പുരോഹിതനെ കുത്തിവീഴ്ത്തി; സിഡ്‌നിയിൽ നിന്നും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

സിഡ്‌നിയില്‍ പള്ളിയിൽ വെച്ച് പുരോഹിതനെ കുത്തിവീഴ്ത്തുന്ന ദൃശ്യങ്ങൾ പുറത്ത്. അന്താരാഷ്ട്ര മാധ്യമങ്ങളാണ് കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചത്. അക്രമി പുരോഹിതന്‍റെ നേര്‍ക്ക് നടന്നു ചെല്ലുന്നതും കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് മാരകമായി കുത്തിപ്പരുക്കേല്‍പ്പിക്കുന്നതുമാണ് ദൃശ്യങ്ങളിലുളളത്. പുരോഹിതന്‍ കൂടാതെ ഒട്ടേറെ പേര്‍ക്ക് ഈ സംഭവത്തിൽ പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ: ‘ശാരീരിക ആക്രമണം, നിയമവിരുദ്ധ നടപടികൾ’, ബിഗ് ബോസ് റിയാലിറ്റി ഷോയ്‌ക്കെതിരെ ഹർജി, മോഹൻലാലിന് നോട്ടീസ്

തിങ്കളാഴ്ച വൈകിട്ട് സിഡ്‌നിയില്‍നിന്ന് 30 കിലോമീറ്ററോളം അകലെയുള്ള വാക്ക്‌ലെയിലെ ക്രിസ്ത്യന്‍ പള്ളിയിലാണ് ഈ ക്രൂരകൃത്യം നടന്നത്. പള്ളിയില്‍ കുര്‍ബാന നടക്കുന്നതിനിടെയാണ് യുവാവ് അതിക്രമിച്ചെത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. പള്ളിയിലെ കുര്‍ബാന തത്സമയം സംപ്രേഷണം ചെയ്യുന്നതിനാലാണ് സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളടക്കം ക്യാമറയിൽ പതിഞ്ഞത്.

ALSO READ: ‘ആവേശത്തിന്റേത് വെറും കഥയല്ല, അവന്റെ ജീവിതത്തിൽ സംഭവിച്ച യഥാർത്ഥ കഥ’, ഫഹദ് ഫാസിൽ പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News