കത്തിയും ഡ്രോപ്പ് സോയും ഉപയോഗിച്ച് കൊലപാതകം; സിഡ്‌നിയിൽ ഭർത്താവിനെ കൊലപ്പെടുത്തി 30 പ്ലാസ്റ്റിക് ബാഗുകളിലാക്കി ഉപേക്ഷിച്ച് 53 കാരി

australian woman killed husband in sydney

സിഡ്‌നിയി ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ 53 കാരിക്ക് ജാമ്യം നിഷേധിച്ച് ന്യൂ സൗത്ത് വെയിൽസ് സുപ്രീം കോടതി. ഡ്രോപ്പ് സോ ഉപയോഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തി, മൃതദേഹം 30 പ്ലാസ്റ്റിക് ബാഗുകളിലാക്കി ഉപേക്ഷിച്ച കേസിലാണ് കോടതി യുവതിക്ക് ജാമ്യം നിഷേധിച്ചത്‌. കഴിഞ്ഞ വർഷം മെയ് 3 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. കൊലപാതകശേഷം, നിരവധി പ്ലാസ്റ്റിക് കവറുകളിലാക്കിയ മൃതദേഹം, വിവിധ പ്രാന്തപ്രദേശങ്ങളിൽ ഉപേക്ഷിച്ചതായി പൊലീസ് ആരോപിച്ചു. നിർമീൻ നൗഫ് എന്ന 53 കാരിയാണ് കേസിൽ പിടിയിലായ പ്രതി. ഇവരുടെ ഗ്രീനേക്കറിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തി.

തൻ്റെ 62 കാരനായ ഭർത്താവ് മംദൂഹ് “ഇമാദ്” നൗഫിനെയാണ് ഓസ്‌ട്രേലിയൻ വനിതയായ നിർമീൻ നൗഫ് ക്രൂരമായി കൊലപ്പെടുത്തിയത്. ഈ കേസിലാണ് കോടതി ജാമ്യം നിരസിച്ചത്. കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ കോടതിയിൽ ഹാജരായ നൗഫൽ തൻ്റെ ഭർത്താവിനെ കൊലപ്പെടുത്തിയ വിവരം തുറന്ന് സമ്മതിച്ചിരുന്നു.

സിഡ്‌നിയിലെ ഒരു വാർത്താ മാധ്യമം റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് , കഴിഞ്ഞ വർഷം മെയ് 3 ന്, പടിഞ്ഞാറൻ സിഡ്‌നിയിലെ ഗ്രീനേക്കർ വസതിയിൽ വെച്ച് കത്തിയും പവർ സോയും ഉപയോഗിച്ച് നൗഫ് ഒറ്റയ്ക്ക് കൊലപാതകം നടത്തിയതായി പൊലീസ് ആരോപിക്കുന്നു. ശരീരഭാഗങ്ങൾ 30 പ്ലാസ്റ്റിക് ബാഗുകളിലാക്കി സമീപപ്രദേശങ്ങളിലുള്ള പല ബിന്നുകളിലായി ഉപേക്ഷിച്ചതായി റിപ്പോർട്ടുണ്ട്. മാനസികാരോഗ്യ ആശുപത്രിയിൽ പരിശോധന നടത്തിയശേഷം ശേഷം നൗഫിനെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തു,

നൗഫിനെതിരെയുണ്ടായിരുന്ന ശക്തമായ സാഹചര്യത്തെളിവുകൾ പൊലീസ് ശേഖരിച്ചു. അതേസമയം, ഇവർ കൊലപ്പെടുത്തിയ ഭർത്താവിൻ്റെ അവശിഷ്ടങ്ങൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. ആ ബന്ധത്തിൽ നിന്ന് രക്ഷപെടാനായി ഉണ്ടായ പ്രേരണയുടെ പുറത്താണ് നൗഫ് ഈ കുറ്റകൃത്യം ചെയ്തതെന്ന് ക്രൗൺ പ്രോസിക്യൂട്ടർ വാദിച്ചു. “ഇക്കഴിഞ്ഞ മെയ് മാസത്തിൽ, കൊല്ലപ്പെട്ട നൗഫ് തൻ്റെ ഭാര്യക്ക് ഈജിപ്തിലെ സ്വത്തുക്കളുടെ നിയമപരമായ അധികാരം നൽകി. അത് തനിക്ക് ഈ ബന്ധത്തിൽ നിന്ന് പുറത്തുവരാനുള്ള ഒരു അവസരമായി കൊലപാതകി കണക്കാക്കി”, ക്രൗൺ പ്രോസിക്യൂട്ടർ വാദിച്ചു.

സംഭവദിവസം രാത്രിയിൽ “വിറ്റ്നസ് എ” എന്നറിയപ്പെടുന്ന ഒരു സാക്ഷി നൗഫിൻ്റെ പ്രവൃത്തികൾ കണ്ടതായി അവകാശപ്പെട്ടതായി കോടതി വാദത്തിനിടെ വെളിപ്പെടുത്തി. അവൾ ദാമ്പത്യബന്ധത്തിൽ അനുഭവിച്ച പീഡനങ്ങളും ഈജിപ്തിലെ ഒരു സ്ത്രീയുമായുള്ള അവളുടെ ഭർത്താവിൻ്റെ ബന്ധവുമാണ് നൗഫിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് ഫാക്‌ട് ഷീറ്റിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here