വിദര്‍ഭയുടെ 221/6 എന്ന സ്‌കോറിനെ മറികടന്ന് മുംബൈ സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ സെമിയില്‍ പ്രവേശിച്ചു. ഇതിലൂടെ ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീം ടി20 ക്രിക്കറ്റിലെ റെക്കോര്‍ഡും തകര്‍ത്തു. പുരുഷന്മാരുടെ T20 നോക്കൗട്ട് ഗെയിമില്‍ ഏറ്റവും ഉയര്‍ന്ന ചേസ് പിന്തുടർന്ന് വിജയം നേടിയതോടെയാണ് മുംബൈ റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. 220ഓ അതില്‍ കൂടുതലോ റണ്‍സ് പിന്തുടരുന്ന ആദ്യ ടീം കൂടിയായി മുംബൈ.
2010ല്‍ ലാഹോറിലെ ഗഡാഫി സ്റ്റേഡിയത്തില്‍ നടന്ന ഫൈസല്‍ ബാങ്ക് ടി20 കപ്പിന്റെ സെമിഫൈനലില്‍ റാവല്‍പിണ്ടി റാംസിനെതിരെ 210 റണ്‍സ് പിന്തുടർന്ന കറാച്ചി ഡോള്‍ഫിന്‍സിന്റെ നേട്ടം ആണ് മുംബൈ മറികടന്നത്. 45 പന്തില്‍ 84 റണ്‍സുമായി അജിങ്ക്യ രഹാനെയാണ് മുംബൈയെ മുന്നില്‍ നിന്ന് നയിച്ചത് (10×4, 3×6). 19.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്ത മുംബൈ വെള്ളിയാഴ്ച സെമിയില്‍ ബറോഡയെ നേരിടും.
Read Also: സ്മൃതി മന്ദാനയുടെ സെഞ്ചുറി പാഴായി; ഒസീസിന് മുന്നില്‍ അടിപതറി ഇന്ത്യന്‍ വനിതകളും
പൃഥ്വി ഷാ (49, 26 ബി, 5×4, 4×6), ഇന്ത്യയുടെ മധ്യനിര ബാറ്റ്സ്മാന്‍ ശിവം ദുബെ (37 നോട്ടൗട്ട്, 22 ബി, 1×4, 2×6) എന്നിവരും തകർപ്പൻ ഫോമിലായതോടെ മുംബൈ നിഷ്പ്രയാസം ജയിക്കുകയായിരുന്നു. സുയാന്‍ഷ് ഷെഡ്ഗെയും (36, 12 ബി, 1×4, 4×6) തിളങ്ങിയിരുന്നു. മുംബൈ വെറും ഏഴ് ഓവറില്‍ 83 റൺസെടുത്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here