സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ശക്തരായ മുംബൈയ്‌ക്കെതിരെ വന്‍ ജയവുമായി കേരളം. 43 റണ്‍സിനാണ് കേരളത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയിരുന്നു. കേരളം 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സാണ് എടുത്തത്. മുംബൈയുടെ മറുപടി 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സില്‍ ഒതുങ്ങി.
49 ബോളില്‍ എട്ട് സിക്‌സ് അടക്കം 99 റണ്‍സ് നേടിയ സല്‍മാന്‍ നിസാറിന്റെയും രോഹന്‍ കുന്നുമ്മലിന്റെയും വെടിക്കെട്ട് ബാറ്റിങ് ആണ് കേരളത്തിന് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. സല്‍മാന്‍ ആണ് കളിയിലെ താരം. 48 ബോളില്‍ 87 റണ്‍സ് രോഹനുമെടുത്തു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ നാല് റണ്‍സാണെടുത്തത്.
Read Also: ഇന്ത്യയിലെ കളി അവസാനിപ്പിച്ച് ഈ ക്രിക്കറ്റ് താരം; ഇനി അങ്കം വിദേശത്ത്
35 ബോളില്‍ 68 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് മുംബൈ നിരയിലെ ടോപ് സ്‌കോറര്‍. 18 ബോളില്‍ ശ്രേയസ് അയ്യര്‍ 32 റണ്‍സെടുത്ത് പോരാടിയിരുന്നു. നാല് ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് പിഴുത എംഡി നിധീഷ് ആണ് കേരള ബോളിങ് നിരയില്‍ തിളങ്ങിയത്. വിനോദ് കുമാര്‍, അബ്ദുള്‍ ബാസിത് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. കഴിഞ്ഞ ദിവസം നാഗാലാന്‍ഡിനെതിരെ പത്ത് വിക്കറ്റ് ജയം കേരളം നേടിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here