മാര്‍പ്പാപ്പയെ ബോക്സിങ്ങിന് വിളിച്ച് സില്‍വെസ്റ്റര്‍ സ്റ്റാലോണ്‍, തയ്യാറായി മാര്‍പ്പാപ്പയും; രസകരമായ വീഡിയോ കാണാം

ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച നടന്‍ സില്‍വെസ്റ്റര്‍ സ്റ്റാലോണിന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സ്റ്റാലോണ്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച വീഡിയോ വത്തിക്കാന്‍ ന്യൂസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

തിരക്കേറിയ ദിവസത്തില്‍ നിന്നും കുറച്ചുസമയം മാറ്റിവെച്ചതിന് സ്റ്റാലോണ്‍ മാര്‍പ്പാപ്പയോട് നന്ദി പറഞ്ഞു. ഞാന്‍ നിങ്ങളുടെ സിനിമ കണ്ടാണ് വളര്‍ന്നത് എന്നാണ് മാര്‍പ്പാപ്പ ഇതിനോട് പ്രതികരിച്ചത്. തുടര്‍ന്ന് ഉടന്‍ തന്നെ സ്റ്റാലോണ്‍ മുഷ്ടി ചുരുട്ടി റെഡിയാണോ എന്ന് ചോദിക്കുകയായിരുന്നു.

Also Read : ദേഷ്യമുള്ള എക്സ്പ്രെഷന്‍, കണ്ണിലെ തീവ്രത, ചിരിയുടെ പവര്‍; മമ്മൂക്കയുടെ ആ ലുക്കിന് പിന്നിലെ കഥ ഇങ്ങനെ

എന്നാല്‍ സില്‍വസ്റ്റര്‍ സ്റ്റാലോ മുഷ്ടി ചുരുട്ടി റെഡിയാണോ എന്ന് ചോദിച്ചതിനു പിന്നാലെ ചിരിച്ചുകൊണ്ട് മാര്‍പ്പാപ്പയും മുഷ്ടി ചുരുട്ടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും വത്തിക്കാന്‍ ന്യൂസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ കാണാന്‍ കഴിയും.

മാര്‍പ്പാപ്പയെ സന്ദര്‍ശിച്ച സില്‍വെസ്റ്റര്‍ സ്റ്റാലോണ്‍ പങ്കാളിയേയും മക്കളേയും സഹോദരനേയും മാര്‍പ്പാപ്പയ്ക്ക് പരിചയപ്പെടുത്തി. കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനാണ് കുടുംബത്തോടൊപ്പം വത്തിക്കാനിലെത്തി സില്‍വെസ്റ്റര്‍ സ്റ്റാലോണ്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News