പതിനൊന്നാം സൈമ അവാർഡിന്റെ നോമിനേഷനുകളില്‍ വിവിധ ഭാഷകളിൽ നിന്നും മുന്നിലെത്തിയ ചിത്രങ്ങള്‍ ഏതൊക്കെയെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെ ചിത്രങ്ങളിൽ മികച്ച സിനിമക്കുള്ള പുരസ്കാരത്തിനായി മത്സരിക്കുന്നവ ഏതൊക്കെയാണെന്ന് അണിയറക്കാര്‍ അറിയിച്ചു. ഓരോ ഭാഷയിലും ഏറ്റവുമധികം നോമിനേഷനുകള്‍ നേടിയിരിക്കുന്ന ചിത്രങ്ങള്‍ ഏതെന്നും പ്രഖ്യാപിച്ചു.
മലയാളത്തില്‍ നോമിനേഷനുകളുടെ എണ്ണത്തില്‍ മുന്നിൽ മമ്മൂട്ടി നായകനായ ഭീഷ്‍മപര്‍വ്വമാണ്. ചിത്രത്തിന് എട്ട് നോമിനേഷനുകളാണ് ലഭിച്ചിരിക്കുന്നത്. ഏഴ് നോമിനേഷനുകളുമായി രണ്ടാം സ്ഥാനത്ത് ടൊവിനോ തോമസ് നായകനായ ചിത്രം തല്ലുമാലയാണ്. ഇവയെ കൂടാതെ മികച്ച ചിത്രങ്ങള്‍ക്കുള്ള മത്സരത്തില്‍ ഹൃദയം, ജയ ജയ ജയ ജയ ഹേ, ന്നാ താന്‍ കേസ് കൊട്, ജന ഗണ മന എന്നിവയും ഇടംപിടിച്ചു.
തമിഴില്‍ പൊന്നിയിന്‍ സെല്‍വന്‍ 2 ആണ് 10 നോമിനേഷനുകളുമായി ഒന്നാമത് നില്കുന്നത്. 1രണ്ടാം സ്ഥാനത്ത് 9 നോമിനേഷനുകളുമായി വിക്രവും. തിരുച്ചിത്രംബലം, ലവ് ടുഡേ, റോക്കട്രി ദി നമ്പി എഫക്റ്റ് എന്നിവയാണ് മികച്ച ചിത്രത്തിനുള്ള നോമിനേഷന്‍ നേടിയ മറ്റ് മൂന്ന് തമിഴ് ചിത്രങ്ങള്‍.
തെലുങ്കില്‍ ആര്‍ആര്‍ആര്‍ തന്നെയാണ് മുന്നില്‍. 11 നോമിനേഷനുകളാണ് ചിത്രത്തിന് ഉള്ളത്. ദുല്‍ഖറിനെ നായകനായ സീതാ രാമം 10 നോമിനേഷനുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. കന്നഡത്തില്‍ 11 നോമിനേഷനുകളുമായി കാന്താരയും കെജിഎഫ് ചാപ്റ്ററുമാണ് സ്ഥാനത്തുള്ളത്. സെപ്റ്റംബര്‍ 15, 16 തീയതികളില്‍ ദുബൈ ഡിഡബ്ല്യുടിസിയില്‍ വച്ചാണ് അവാര്‍ഡ് ദാനം നടക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here