ക്രിയാറ്റിനിൻ കൂടിയാലും പണി കിട്ടും.. ആരോഗ്യവാനായിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ക്രിയാറ്റിനിൻ എന്ന് കേട്ടിട്ടുണ്ടോ. നമ്മുടെ ശരീരത്തിൽ പേശികൾ പ്രവർത്തിക്കുമ്പോൾ അതിന്റെ ഫലമായുണ്ടാകുന്നവയാണ് ക്രിയാറ്റിനിൻ. ഇത് രക്തത്തില്‍ കലരുകയും വൃക്കയിലെത്തി മൂത്രത്തിലൂടെ പുറന്തള്ളപ്പെടുകയുമാണ് ചെയ്യുക. വൃക്കയുടെ പ്രവർത്തനത്തിനെന്തെങ്കിലും പ്രശ്നം വന്നാൽ ക്രിയാറ്റിനിൻ പുറന്തള്ളപ്പെടാതെയിരിക്കാൻ സാധ്യതയുണ്ട്. ഇത് രക്തത്തിൽ ക്രിയാറ്റിനിന്റെ അളവ് കൂടാൻ കാരണമാകും. രക്തത്തിൽ ക്രിയാറ്റിനിന്റെ അളവ് കൂടിയിരുന്നാൽ ഉറപ്പിക്കാം വൃക്കകൾക്ക് എന്തോ തകരാറുണ്ടെന്ന്.

Also Read: മാറുന്ന ഇന്ത്യയുടെ കഥ പറഞ്ഞ “ദി ക്ലിഫ്ഹാംഗേഴ്‌സ്” എന്ന പുസ്തകത്തിന്റെ പോളിഷ് പരിഭാഷ പ്രകാശനം ചെയ്തു

രക്തത്തിൽ ക്രിയാറ്റിനിന്റെ അളവ് കൂടുതലാണോ എന്ന് കണ്ടെത്താൻ ശരീരം കാണിക്കുന്ന ചില സൂചനകൾ ശ്രദ്ധിക്കാം. ശ്വസിക്കാനുള്ള പ്രയാസം, അമിത് ക്ഷീണം എന്നിവ ശ്രദ്ധിക്കേണ്ട ചില സൂചനകളാണ്. ക്രിയാറ്റിനിന്റെ അളവ് കൂടിയിരിക്കുന്നത് ഇതിന് കാരണമാകാം സാധ്യതയുണ്ട്. ഛർദി, ഓക്കാനം, കാൽപാദങ്ങളിലെ വീക്കം എന്നിവയും ക്രിയാറ്റിനിന്റെ അളവ് കൂടിയിരിക്കുന്നതിന്റെ സൂചനകളാകാം. ഇവ ശ്രദ്ധിച്ചാൽ വൃക്കകളുടെ ആരോഗ്യൻ ശ്രദ്ധിക്കാനും ആരോഗ്യവാനായിരിക്കാനും സാധിക്കും.

Also Read: ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ തിളങ്ങി ഓപന്‍ഹെയ്മര്‍; മികച്ച നടന്‍ കിലിയന്‍ മര്‍ഫി; ക്രിസ്റ്റഫന്‍ നോളന്‍ മികച്ച സംവിധായകന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News