‘ക്യാൻസർ ബാധിച്ചപ്പോൾ ലക്ഷണങ്ങൾ പ്രകടമായില്ല’ ; ഹോളിവുഡ് നടൻ കോളിൻ മക്ഫാർലൻ

തനിക്ക് പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചുവെന്ന് അറിയിച്ച് ഹോളിവുഡ് നടൻ കോളിൻ മക്ഫാർലൻ. പിഎസ്എ.(പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്റിജൻ) എന്ന ടെസ്റ്റ് നടത്തിയതിന് ശേഷമാണ് പ്രോസ്റ്റേറ്റ് കാൻസറാണെന്ന് തിരിച്ചറിഞ്ഞതെന്ന് കോളിൻ വ്യക്തമാക്കി.

2022 ഡിസംബറിലാണ് രോ​ഗം സ്ഥിരീകരിച്ചത്. സഹപ്രവർത്തകന് പ്രോസ്റ്റേറ്റ് കാൻസർ ആണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെയാണ് തനിക്കും രോ​ഗമുണ്ടെന്ന് കണ്ടെത്തിയത് എന്നും കോളിൻ പറഞ്ഞു.

Also Read: ദളിത് വിഭാഗത്തെ അപമാനിച്ചു; സൊമാറ്റോയ്ക്ക് നോട്ടീസ്

എന്നാൽ തനിക്ക് രോഗലക്ഷണങ്ങളൊന്നും തന്നെ പ്രകടമായിരുന്നില്ല. ഇടയ്ക്കിടെ സ്ഥിരമായി ചെക്കപ്പ് ചെയ്യുമായിരുന്നുവെന്നും കോളിൻ പറഞ്ഞു. ‌തുടക്കത്തിലെ കണ്ടെത്തിയത് കൊണ്ട് ​ഗുരുതരാവസ്ഥയിലേക്ക് കടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read: മുംബൈയും ദില്ലിയും ലോകത്ത് സൗഹൃദപരമല്ലാത്ത നഗരങ്ങളുടെ പട്ടികയിൽ

പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ബാധിക്കുന്ന ഒരു ക്യാൻസർ രോഗമാണ് പ്രോസ്റ്റേറ്റ് കാൻസർ . മൂത്രാശയത്തിന് തൊട്ടുതാഴെ പെൽവിസിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. ഇത് മൂത്രസഞ്ചിയിൽ നിന്ന് മൂത്രം ശൂന്യമാക്കാൻ സഹായിക്കുന്ന ഒരു ട്യൂബാണ്. അതുകൊണ്ടാണ് ട്യൂമർ വളരുമ്പോൾ അത് ട്യൂബിൽ അമർത്തി മൂത്രാശയ ലക്ഷണങ്ങളിലേക്ക് നയിക്കുന്നത്. പ്രോസ്റ്റേറ്റ് കാൻസർ രോഗലക്ഷണങ്ങൾ പുറത്ത് കാണിക്കാറില്ല. പ്രോസ്റ്റേറ്റ് കാൻസറുള്ള മിക്ക പുരുഷന്മാർക്കും ശ്രദ്ധേയമായ ലക്ഷണങ്ങളൊന്നും അനുഭവപ്പെടില്ല. ട്യൂമർ വളരുമ്പോൾ മാത്രമേ അവർക്ക് പ്രോസ്റ്റേറ്റ് കാൻസറിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടുകയുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News