പാന്‍ക്രിയാസ് ഗ്രന്ഥി ശരീരത്തിനാവശ്യമായ ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കില്‍ ഉത്പാദിപ്പിക്കുന്ന ഇന്‍സുലിന്‍ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിന്‍.
പല തരത്തിലുള്ള പ്രമേഹമുണ്ട്. നാല് ടൈപ്പുകളാണ് പ്രധാനമായും ഉള്ളത്. ടൈപ്പ് 1 മുതല്‍ ടൈപ്പ് 4 വരെയാണ് ഉള്ളത്, സാധാരണയായി ടൈപ്പ് 1, ടൈപ്പ് 2 എന്നീ പ്രമേഹങ്ങളാണ് കൂടുതലായും കണ്ടുവരാറുള്ളത്.
പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാകോശങ്ങള്‍ ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കാതിരിക്കുകയും അതുവഴി വേണ്ടത്ര ഇന്‍സുലിന്‍ ശരീരത്തില്‍ ഉണ്ടാകാതിരിക്കുകയും ചെയ്താലാണ് ടൈപ്പ് 1 പ്രമേഹം ഉണ്ടാകുന്നത്. ഇത് കുട്ടികളെയും ചെറുപ്പക്കാരെയുമാണ് ബാധിക്കുന്നത്
ഇന്‍സുലിന്‍ ഉത്പാദനത്തിന്റെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന തകരാറു മൂലമുള്ള പ്രമേഹമാണ് കൂടുതലായി കണ്ടുവരുന്നത്. ഇതാണ് ടൈപ്പ് 2 പ്രമേഹം.
പാന്‍ക്രിയാസ് ഗ്രന്ഥിക്കുണ്ടാകുന്ന തകരാര്‍ മൂലമാണ് ടൈപ്പ് 3 പ്രമേഹം ഉണ്ടാകുന്നത്. പാന്‍ക്രിയാസ് മാറ്റിവയ്ക്കുകയോ, സ്റ്റിറോയ്‌ഡോ മറ്റോ കഴിച്ചോ പാന്‍ക്രിയാസ് പ്രവര്‍ത്തനരഹിതമാവുമ്പോഴാണ് ടൈപ്പ് 3 പ്രമേഹം ഉണ്ടാകുന്നത്.
ഗര്‍ഭകാല പ്രമേഹം എന്നാണ് ടൈപ്പ് 4 പ്രമേഹത്തെ വിളിക്കുക. ഗര്‍ഭകാലത്ത് മാത്രമാണ് ഈ രോഗാവസ്ഥ കാണപ്പെടുന്നത്. സാധാരണയായി പ്രസവം കഴിഞ്ഞ് ആറാഴ്ച കഴിയുമ്പോഴേക്കും ഇത് മാറാറുണ്ട്.
പ്രമേഹമുള്ളവരില്‍ സാധാരണയായി അനുഭവപ്പെടുന്ന ചില അടയാളങ്ങളാണ് ചുവടെ,
പതിവായി മൂത്രമൊഴിക്കുക
അമിതമായ ദാഹം
വിശപ്പ് വര്‍ദ്ധിച്ചു
ഭാരനഷ്ടം
ക്ഷീണം
താല്‍പ്പര്യത്തിന്റെയും ഏകാഗ്രതയുടെയും അഭാവം
കൈകളിലോ കാലുകളിലോ ഒരു ഇഴയുന്ന തോന്നല്‍ അല്ലെങ്കില്‍ മരവിപ്പ്
മങ്ങിയ കാഴ്ച
പതിവ് അണുബാധ
പതുക്കെ സുഖപ്പെടുന്ന മുറിവുകള്‍
ഛര്‍ദ്ദിയും വയറുവേദനയും (പലപ്പോഴും പനിയുമായി ബന്ധപ്പെട്ടതായി തെറ്റിദ്ധരിക്കപ്പെടുന്നു)
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here