നമുക്ക് സ്ഥിരം അനുഭവപ്പെടുന്ന ചില ശരീരാസ്വാസ്ഥ്യങ്ങൾ നമ്മൾ മുഖവിലയ്‌ക്കെടുക്കാറില്ല. എന്നാൽ അവ ചിലപ്പോൾ നമ്മെ വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഇതുപോലെ ഒന്നാണ് വൈറ്റമിൻ ഡിയുടെ അഭാവം. ഇന്ത്യയിൽ വളരെ സുലഭമായി സൂര്യപ്രകാശം ലഭിക്കുമെങ്കിലും ജനസംഖ്യയുടെ 76 ശതമാനവും വൈറ്റമിൻ ഡിയുടെ അഭാവം നേരിടുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. കാൽസ്യത്തിന്റെ ആഗിരണത്തിന് ശരീരത്തിൽ വൈറ്റമിൻ ഡി അത്യന്താപേക്ഷിതമാണ്.
Also Read: കുത്തിയൊലിച്ചുവന്ന വെള്ളച്ചാട്ടത്തിൽ അവസാനമായി കെട്ടിപ്പിടിച്ച് സുഹൃത്തുക്കൾ; വിങ്ങലോടെ ആയിരങ്ങൾ
വൈറ്റമിൻ ഡിയുടെ അഭാവം ശരീരത്തിലുണ്ടോ എന്നറിയാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. വൈറ്റമിൻ ഡിയുടെ അഭാവം ഉറക്കത്തെ ബാധിക്കും. ഇതുവഴി ശരീരത്തിൽ കടുത്ത തളർച്ചയും ക്ഷീണവും ഉണ്ടാകും. വൈറ്റമിൻ ഡി യുടെ അഭാവം ശരീരവേദനയ്ക്കും കാരണമാകും. വാരിയെല്ലിനും സന്ധികൾക്കും കാലിനും കടുത്ത വേദന ഉണ്ടാകാൻ സാധ്യതയുണ്ട്. വൈറ്റമിൻ ഡി യുടെ അഭാവം രോമകൂപങ്ങളെ ബാധിക്കുന്നതിനാൽ ഇത് മുടികൊഴിച്ചിലിനും മുടി വട്ടത്തിൽ കൊഴിഞ്ഞ് കഷണ്ടിയാകാനും കാരണമാകുന്നുണ്ട്.
Also Read: സൂപ്പ് കുടിക്കാൻ ഹോട്ടലിൽ പോകണ്ട..! വീട്ടിലുണ്ടാക്കാം അടിപൊളി സ്വീറ്റ് കോൺ ചിക്കൻ സൂപ്പ്
കാൽഷ്യത്തിന്റെ അളവ് കുറയുന്നതിനാൽ ഇത് നടുവേദനയ്ക്കും കാരണമാകാം. തുടരെ തുടരെ അണുബാധ ഉണ്ടാകുന്നതും വൈറ്റമിൻ ഡിയുടെ അഭാവത്തിൽ ഉണ്ടാകുന്നതാകാം. വൈറ്റമിൻ ഡിയുടെ അളവ് കുറയുമ്പോൾ വിഷാദം പോലുള്ള പല മാനസിക പ്രശ്നങ്ങളും കാണാനാകും. വൈറ്റമിൻ ഡി യുടെ അഭാവം ഉള്ളപ്പോൾ അത് പുതിയ ചർമം ഉണ്ടാകാൻ ആവശ്യമായ സംയുക്തങ്ങളുടെ ഉൽപാദനത്തെ ബാധിക്കുകയാണ് മുറിവ് ഉണങ്ങുന്നതിനു കാലതാമസം ഉണ്ടാക്കുകയും ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here