എം.ജി സർവകലാശാല ഫിസിക്കൽ എജ്യൂക്കേഷൻ വിഭാഗം വിപൂലികരിക്കാനും, കൂടുതൽ കാര്യക്ഷമമാകുവാനും സിൻഡിക്കേറ്റ് തീരുമാനം. സ്പോട്സ് സയൻസിൽ മികച്ച അക്കാഡമിക- ഗവേഷണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാൽ സിൻഡിക്കേറ്റ് തീരുമാനത്തിന് എതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് കായികതാരങ്ങൾ.
Also read:കോഴിക്കോട് ആറ് ലക്ഷം രൂപ വിലവരുന്ന ലഹരി മരുന്നുമായി യുവാവ് അറസ്റ്റിൽ
കായിക പഠനത്തിനും ഗവേഷണത്തിനും സ്ഥാപിതമായ ഫിസിക്കൽ എജുക്കേഷൻ വിഭാഗം വിപുലീകരിക്കാനാണ് സിൻഡിക്കേറ്റ് തീരുമാനം. അതുവഴി കായികരംഗത്ത് സർവകലാശാലയുടെ നിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ കഴിയും. അക്കാഡമിക് രംഗത്ത് നേട്ടമുണ്ടാകുന്നതിനൊപ്പം, കായികതാരങ്ങൾക്കും അതുവഴി പ്രയോജനം ലഭിക്കുമെന്നതാണ് സിൻഡിക്കറ്റിന്റെ കണക്കുകൂട്ടൽ. യുജിസി റൂൾസ് പ്രകാരമാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ വ്യക്തമാക്കുന്നു.
Also read:” നൂറ് കുട്ടികളെ ദത്ത് നല്‍കി “സംസ്ഥാന ശിശുക്ഷേമ സമിതി സര്‍വ്വക്കാല റെക്കോർഡിലേക്ക്
എന്നാൽ ഈ തീരുമാനത്തിനെതിരെയാണ് യൂണിവേഴ്സിറ്റിയിലെ കായികതാരങ്ങൾ രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ ഫിസിക്കൽ എജ്യൂക്കേഷൻ വിഭാഗത്തിൻ്റെ കാര്യങ്ങൾ നോക്കി നടത്തിയിരുന്നത് ഒരാൾ മാത്രമാണ്. വിഭജനം സാധ്യമാകുന്നതോടെ കൂടുതൽ അധ്യാപകരും, ഗവേഷണ സംവിധാനങ്ങളും ഒരുങ്ങും. വസ്തുത ഇതായിരിക്കെ വിദ്യാർത്ഥികളെ സമരത്തിലേക്ക് തള്ളിവിട്ടതിന് പിന്നിൽചിലരുടെ കളികൾ ഉണ്ടെന്നാണ് സിൻഡിക്കേറ്റ് കരുതുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here