‘വൈദികര്‍ക്കും അല്‍മായ സംഘടനകള്‍ക്കും തീവ്രവാദ സംഘടനകളുമായി ബന്ധം’; ആരോപണങ്ങളുമായി സിനഡ്

എറണാകുളംഅങ്കമാലി അതിരൂപതയിലെ വൈദികര്‍ക്കും അല്‍മായ സംഘടനകള്‍ക്കും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണങ്ങളുമായി സിനഡ് കുറിപ്പ്. കഴിഞ്ഞ 12 മുതല്‍ 16 വരെ ചേര്‍ന്ന സിറോ മലബാര്‍ സഭ സിനഡിന് നല്‍കിയ കുറിപ്പിലാണ് ഗുരുതര ആരോപണങ്ങളുള്ളത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികര്‍ക്കും സംഘടനകള്‍ക്കുമെതിരെയാണ് ആരോപണം.

Also Read- പുരാവസ്തു തട്ടിപ്പ് കേസില്‍ കെ. സുധാകരന്‍ അറസ്റ്റില്‍

‘വിവാദങ്ങള്‍: തടസ്സങ്ങള്‍, സത്യങ്ങള്‍’ എന്ന പേരിലാണ് കുറിപ്പുള്ളത്. വൈദികര്‍ക്ക് അച്ചടക്കമില്ലെന്നതടക്കമുള്ള ആരോപണങ്ങള്‍ കുറിപ്പിലുണ്ട്. തീവ്രവാദ സംഘം ബ്ലാക്ക് മെയില്‍ ചെയ്ത് ഒപ്പം നിര്‍ത്തിയിരിക്കുകയാണെന്നതാണ് മറ്റൊരു ആരോപണം. സഭാവിരുദ്ധ സംഘടനകള്‍ക്കൊപ്പം ചേര്‍ന്ന് സഭയെ തകര്‍ക്കാന്‍ നീക്കം നടത്തി. അതിരൂപത ചുമതലയില്‍ നിന്ന് ആന്‍ഡ്രൂസ് താഴത്ത് ഒഴിയാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നു.

Also read- ‘തൊപ്പി’ക്ക് ജാമ്യം; കണ്ണൂര്‍ പൊലീസിന് കൈമാറും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News