സീറോമലബാര്‍ സഭയുടെ സിനഡ് ആരംഭിച്ചു

കുര്‍ബാന ഏകീകരണ തര്‍ക്കം രൂക്ഷമായിരിക്കെ സീറോമലബാര്‍ സഭയുടെ സിനഡ് ആരംഭിച്ചു. സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സമ്മേളനം മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു.

Also Read: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയ്‌ക്കെതിരെ നിയമ നടപടിയുമായി ചാണ്ടി ഉമ്മന്‍

ഇന്ത്യയിലും വിദേശത്തുമായി സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 54 ബിഷപ്പുമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച്ബിഷപ് സിറില്‍ വാസില്‍ സിനഡിനെ ഇന്ന് അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നതും പ്രത്യേകതയാണ്. കുര്‍ബാന ഏകീകരണം സംബന്ധിച്ച സിറില്‍ വാസിലിന്റെ ഉത്തരവ് എറണാകുളം അങ്കമാലി അതിരൂപതയിലെ ബഹുഭൂരിപക്ഷം വൈദികരും തള്ളിയ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെയുള്ള നടപടികള്‍ സിനഡില്‍ ചര്‍ച്ചയാകും.

Also Read: മലപ്പുറം തുവ്വൂരിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി കസ്റ്റഡിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News