കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയുടെ തുടർച്ചയായി പൊലീസ് നടത്തിയ അന്വേഷണത്തിൽ ഹൈദരാബാദിൽ നിന്നും സിന്തറ്റിക് മയക്കുമരുന്നു നിർമ്മാണ ശാലയും രാസവസ്തുക്കളും കണ്ടെത്തി. മഹേന്ദ്ര റെഡ്ഡി എന്ന പ്രതിക്കായുള്ള അന്വേഷണമാണ് മയക്കുമരുന്നു നിർമാണ ശാലയിലേക്കെത്തിച്ചത്. തൃശൂർ ഒല്ലൂർ പി ആർ പടിയിൽ നിന്നും 2400 ഗ്രാമിൽ അധികം എംഡിഎംഎ പിടികൂടിയ സംഭവത്തിലെ പ്രതികൾക്കായുള്ള അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദിലെ സിന്തറ്റിക് മയക്കു മരുന്ന് നിർമ്മാണശാല കണ്ടെത്തിയത്. മയക്കുമരുന്ന് നിർമ്മിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളും ഇവിടെ നിന്നും കണ്ടെത്തി.
ഒല്ലൂരിൽ പിടിയിലായ പ്രതികൾക്ക് എംഡിഎംഎ നൽകുന്നത് മഹേന്ദ്ര റെഡ്ഡി എന്നയാളാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാളെ കണ്ടെത്തുന്നതിനാണ് അന്വേഷണം ഹൈദരാബാദിലേക്ക് വ്യാപിപ്പിച്ചത്. തുടർന്ന് മഹേന്ദ്ര റെഡ്ഡിയേയും കൂട്ടാളിയായ നരസിംഹരാജുവിനേയും തൃശൂർ കമ്മീഷണർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പിടികൂടി. നരസിംഹ രാജുവിനെ പിന്നീട് കോടതിയുടെ അനുമതിയോടെ കസ്റ്റഡിയിലെടുത്ത് ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെയാണ് ഹൈദരാബാദിലുള്ള ലാബിലെത്തി പരിശോധന നടത്തിയത്. ഉറവിടത്തിൽ നിന്നും മയക്കുമരുന്ന് എത്തിക്കുന്ന കണ്ണികളായ അഞ്ചുപേരെക്കൂടി തൃശൂർ സിറ്റി പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here