സിറിയയിലെ അലെപ്പോ പിടിച്ചെടുക്കാൻ വിമത ശ്രമം; എതിരിടാന്‍ ആകാതെ പിന്‍വാങ്ങി സൈന്യം

syria-aleppo

സിറിയയിലെ വടക്കുപടിഞ്ഞാറന്‍ നഗരമായ അലെപ്പോയില്‍ വിമതരുടെ വൻ ആക്രമണം. നഗരത്തിൻ്റെ ചില ഭാഗങ്ങൾ വിമതർ പിടിച്ചെടുത്തു. സൈന്യം വിമതരെ എതിരിട്ടെങ്കിലും പിന്നീട് പിൻവാങ്ങി. ‘താല്‍ക്കാലിക പിന്‍വലിയല്‍’ ആണെന്ന് സൈന്യം പ്രഖ്യാപിച്ചു. വര്‍ഷങ്ങൾക്ക് ശേഷമാണ് സര്‍ക്കാര്‍ അധീനതയിലുള്ള കേന്ദ്രങ്ങളില്‍ വിമത ഗ്രൂപ്പുകള്‍ അപ്രതീക്ഷിത ആക്രമണം നടത്തുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അലെപ്പോയിലെയും ഇദ്‌ലിബിലെയും ഗവര്‍ണറേറ്റുകളില്‍ സായുധ ഭീകര സംഘടനകളുമായുള്ള ശക്തമായ പോരാട്ടത്തില്‍ ഡസന്‍ കണക്കിന് സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സൈന്യത്തെ ശക്തിപ്പെടുത്തുന്നതിനായാണ് പിൻവാങ്ങിയതെന്ന് സൈന്യം അറിയിച്ചു. വിമത ഗ്രൂപ്പുകള്‍ വൻ ആക്രമണമാണ് അഴിച്ചുവിട്ടത്. 100 കിലോമീറ്ററിലധികം പരിധിയിൽ ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Read Also: നൈജീരിയയിൽ ബോട്ടപകടം; ഇതുവരെ റിപ്പോർട്ട് ചെയ്തത് 27 മരണം

വിമതര്‍ അലപ്പോയുടെ വലിയ പ്രദേശങ്ങളില്‍ പ്രവേശിച്ചിരുന്നു. എന്നാല്‍ സൈന്യത്തിൻ്റെ ബോംബാക്രമണത്തിൽ ഇവർ പിൻവാങ്ങി. അവരെ പുറത്താക്കി ഭരണകൂടത്തിന്റെ നിയന്ത്രണം പുനഃസ്ഥാപിക്കുമെന്ന് സൈന്യം പ്രതിജ്ഞ ചെയ്തു. ഈ ആഴ്ച ആദ്യമാണ് മിന്നല്‍ ആക്രമണം ആരംഭിച്ചത്. ഹയാത് തഹ്രീര്‍ അല്‍-ഷാം (എച്ച്ടിഎസ്) ഗ്രൂപ്പ് ആണ് അലപ്പോയിൽ കടന്ന് ആക്രമണം നടത്തിയത്. എട്ട് വര്‍ഷം മുമ്പ് റഷ്യയുടെയും ഇറാന്റെയും പിന്തുണയുള്ള സര്‍ക്കാര്‍ സൈന്യം വിമതരെ തുരത്തിയതിനു ശേഷം അലെപ്പോ പൂര്‍ണമായും ഭരണകൂട നിയന്ത്രണത്തിലായിരുന്നു. അല്‍-ഖയ്ദയുടെ സിറിയന്‍ ശാഖയായ അല്‍-നുസ്ര ഫ്രണ്ട് എന്നറിയപ്പെട്ടിരുന്ന എച്ച്.ടി.എസ് പിന്നീട് പലതവണ പേര് മാറ്റുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News