തിരികെ പാഠപുസ്തകങ്ങളിലേക്ക്; സിറിയയിൽ സ്‌കൂളുകൾ തുറന്നു

SYRIA SCHOOL

സിറിയയിലെ കുട്ടികൾ വീണ്ടും ക്ലാസ്സ്മുറിയിലെ ജീവിതത്തിലേക്ക്.ആഭ്യന്തര സംഘർഷങ്ങൾക്ക്‌ ശേഷം സിറിയയിൽ സ്‌കൂളുകൾ വീണ്ടും തുറന്നു. ജനജീവിതം വീണ്ടും സാധാരണ നിലയിലേക്ക് കൊണ്ടുപോകേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി സ്‌കൂളുകൾ ഉടൻ തുറന്നു പ്രവർത്തിക്കണമെന്ന് അധികൃതർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ആഴ്ചയിലെ ആദ്യ ദിവസമായ ഞായറാഴ്ച രാജ്യത്തെ മിക്ക സ്കൂളുകളും തുറക്കുമെന്ന് പുതിയ സർക്കാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണിത്.വിമതർ സിറിയ പിടിച്ചതോടെ രാജ്യം വിട്ട പ്രസിഡന്റ് ബഷാർ അൽ അസദ് റഷ്യയിൽ അഭയം പ്രാപിച്ച്‌ ഒരാഴ്‌ചയ്ക്കുശേഷമാണ്‌ സിറിയയിൽ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കുന്നത്‌.

ALSO READ; മുൻ ഫുട്ബോൾ താരം മിഖെയ്‌ൽ കവെലഷ്‌വിലി ജോർജിയയുടെ പ്രസിഡന്റാകും

അതേസമയം പലയിടത്തും സംഘർഷം നിലനിൽക്കുന്നതിനാൽ പലരും കുട്ടികളെ സ്‌കൂളിലേക്ക് അയക്കാൻ വിസമ്മതിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സ്‌കൂളുകൾ ഇന്ന് തുറന്നു പ്രവർത്തിച്ചെങ്കിലും പലയിടത്തും ഹാജർ നില തീരെ കുറവായിരുന്നു.

ഞായറാഴ്ച രാവിലെ ഡമാസ്‌കസിലെ ഒരു ബോയ്‌സ് ഹൈസ്‌കൂളിൻ്റെ അങ്കണത്തിൽ വിദ്യാർത്ഥികൾ സന്തോഷത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങൾ അടക്കം പുറത്ത് വന്നിരുന്നു.വിദ്യാർത്ഥികളുടെ സുരക്ഷിതമായ തിരിച്ചുവരവിന് ആവശ്യമായ സേവനങ്ങളുമായി സ്കൂളിനെ സജ്ജമാക്കിയിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

സിറിയയിലെ ആഭ്യന്തരയുദ്ധത്തിൽ 5,00,000-ത്തിലധികം ആളുകൾ ഇതുവരെ കൊല്ലപ്പെട്ടതായാണ് കണക്ക്. ജനസംഖ്യയുടെ പകുതിയിലധികം പേർ വീടുകളിൽ നിന്ന് പലായനം ചെയ്തു. വിമതഭീകരരുടെ അപ്രതീക്ഷിത ആക്രമണത്തെ തുടർന്ന്‌ വടക്കുപടിഞ്ഞാറൻ സിറിയയിൽനിന്ന്‌ മൂന്നു ലക്ഷത്തോളം പേർക്ക് പലായനംചെയ്യേണ്ടിവന്നതായാണ് ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്.

ഭീകരസംഘടനയായി യുഎൻ പ്രഖ്യാപിച്ച ഹയാത് തഹ്‌രീർ അൽ ഷാം(എച്ച്ടിഎസ്)ആണ് സിറിയൻ മേഖലയിൽ കടന്നുകയറിയത്.
സിറിയയിൽ വിമത ഭീകരർ സർക്കാരിനെതിരായ അട്ടിമറി നീക്കത്തിലൂടെ ഭരണം പിടിച്ചെടുക്കുകയായിരുന്നു. സിറിയൻ തലസ്ഥാനമായ ഡമാസ്കസ് വിമതസേന വളഞ്ഞതിനെ തുടർന്ന് പ്രസിഡന്റ് ബാഷർ ആസാദ് രാജ്യം വിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News