ഏകീകൃത കുർബാന തർക്കം; സീറോ മലബാർ സഭ മെത്രാൻ സിനഡിൻ്റെ പ്രത്യേക സമ്മേളനം ഇന്ന് ചേരും

ഏകീകൃത കുർബാന സംബന്ധിച്ച തർക്കം രൂക്ഷമായി തുടരുന്നതിനിടെ സീറോ മലബാർ സഭ മെത്രാൻ സിനഡിൻ്റെ പ്രത്യേക സമ്മേളനം ഇന്ന് ചേരും. വൈകിട്ട് 5 മുതൽ 7 വരെ ഓൺലൈൻ ആയാണ് യോഗം ചേരുന്നത്. സിനഡ് തീരുമാനം എന്ന പേരിൽ സിനഡിന് മുൻപേ സർക്കുലർ പുറത്തിറങ്ങിയത് വിവാദമായിരുന്നു. സർക്കുലർ അംഗീകരിക്കില്ലെന്ന നിലപാടിലാണ് എതിർ വിഭാഗം.

Also Read: ബാറുടമകളുടെ പണപ്പിരിവ് കേസ്; തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ മകൻ അർജ്ജുൻ രാധാകൃഷ്ണനെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം മാത്രമാണ് രണ്ടുമണിക്കൂർ നീളുന്ന സിനഡ് സമ്മേളനത്തിന്റെ ഏക അജണ്ട. സിനഡ്തീരുമാനം എന്ന പേരിൽ സിനഡിനു മുൻപേ സർക്കുലർ പുറത്തിറങ്ങിയത് വിവാദമായിരുന്നു . ജൂലൈ 3 നകം ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികരെ സഭയ്ക്ക് പുറത്താക്കും എന്നായിരുന്നു വിവാദ സർക്കുലർ. ഞായറാഴ്ച എല്ലാ പള്ളികളിലും സർക്കുലർ വായിക്കണമെന്നും മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ നിർദ്ദേശിച്ചിരുന്നു.

Also Read: കുവൈറ്റ് ദുരന്തം: മരണസംഖ്യ 50 ആയി

സർക്കുലറിനെതിരെ എതിർവിഭാഗം നിലപാട് ശക്തമാക്കിയതിനിടെയാണ് സിനഡ്സമ്മേളനം ചേരുന്നത്. സർക്കുലർ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നു എന്നാണ് എതിർവിഭാഗത്തിന് നിലപാട്. എതിർപ്പ് ശക്തമാണെങ്കിലും സർക്കുലറിന് വിരുദ്ധമായ ഒരു തീരുമാനവും ഇന്നത്തെ സിനസ് സമ്മേളനത്തിൽ ഉണ്ടാവാൻ ഇടയില്ല. അതുകൊണ്ടുതന്നെ കുർബാന തർക്കം സിനഡിന് ശേഷവും ശക്തമായി തുടരാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News