സിറോ മലബാർ സഭ; മേജര്‍ ആര്‍ച്ച് ബിഷപ്പിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങി

സിറോ മലബാർ സഭയിലെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചു. വോട്ടെടുപ്പിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിക്കുന്നയാൾ സഭയുടെ തലവനാകും. എറണാകുളം അങ്കമാലി അതിരൂപതയിലെ കുർബാന തർക്കം ഉൾപ്പെടെയുള്ള വിഷയങ്ങളാണ് പുതിയ മേജർ ആർച്ച് ബിഷപ്പിന് ഉടൻ പരിഹരിക്കേണ്ടി വരിക.

Also read:ഡിവൈഎഫ്ഐ മനുഷ്യചങ്ങല കൽക്കത്ത റാലിയുടെ തുടർച്ചയാകും: എ എ റഹീം

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കുന്നത്. കഴിഞ്ഞ ദിവസമാണ് 32ആം സിനഡിൻ്റെ ഒന്നാം സമ്മേളനം സഭയുടെ കേന്ദ്ര കാര്യാലയമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ ആരംഭിച്ചത്. സിനഡ് സമ്മേളിക്കുന്നതിന്റെ ഭാഗമായി പ്രത്യേക പ്രാർത്ഥനയും കഴിഞ്ഞ ദിവസം നടന്നു.

ആകെയുള്ള 65 മെത്രാന്‍മാരില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയടക്കം എണ്‍പത് വയസ് പൂര്‍ത്തിയാകാത്ത 53 പേര്‍ക്കാണ് വോട്ടവകാശം. ആറ് റൗണ്ട് വോട്ടെടുപ്പ് നടക്കും. ആദ്യ റൗണ്ടില്‍ തന്നെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുന്നയാള്‍ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പാകും. സിനഡ് തെരഞ്ഞെടുക്കുന്ന പുതിയ മേജർ ആർച്ച് ബിഷപ്പിന് മാർപാപ്പയുടെ സ്ഥിരീകരണം ലഭിച്ചാലുടൻ ഔദ്യോഗിക പ്രഖ്യാപനം നടക്കും. സിനഡ് ഈ മാസം 13ന് സമാപിക്കും.

Also read:മുസ്ലിങ്ങൾക്കെതിരെ വിവാദ പരാമർശവുമായി ബിജെപി എംഎൽഎ കെ എസ് ഈശ്വരപ്പ

ആരോപണത്തിന് അതീതനും സമവായത്തിലൂടെ സഭയെ മുന്നോട്ടു കൊണ്ടുപോകാനും കഴിയുന്ന ഒരാൾ ഈ സ്ഥാനത്തേക്ക് വരണമെന്ന് കഴിഞ്ഞ ദിവസം അൽമായ മുന്നേറ്റ സമിതി അഭിപ്രായപ്പെട്ടിരുന്നു. സഭയിൽ ഉയർന്നുവന്നിരിക്കുന്ന കുർബാന തർക്കം പരിഹരിക്കുക എന്നതാവും പുതിയ മേജർ ആർച്ച് ബിഷപ്പിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News