ഏകീകൃത കുര്‍ബാന അര്‍പ്പിക്കുമെന്ന് വൈദികാര്‍ത്ഥികള്‍ എഴുതി നല്‍കണം; കര്‍ശന നിര്‍ദേശവുമായി സിറോ മലബാര്‍ സഭ

വൈദിക പട്ടം നല്‍കുന്നതിന് കര്‍ശന മാര്‍ഗ നിര്‍ദേശവുമായി സിറോ മലബാര്‍ സഭാ നേതൃത്വം. സഭാ അധികാരികളെ അനുസരിക്കുമെന്നും ഏകീകൃത കുര്‍ബാന അര്‍പ്പിക്കുമെന്നും വൈദികാര്‍ത്ഥികള്‍ എഴുതി നല്‍കണമെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് കത്തിലൂടെ ആവശ്യപ്പെട്ടു. ബിഷപ്പുമാര്‍ക്കും ഡീക്കന്‍മാര്‍ക്കും മേജര്‍ സുപ്പീരീയേഴ്‌സിനും ഇതുസംബന്ധിച്ച കത്ത് കൈമാറി.

ഏകീകൃത കുര്‍ബാനയില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ വൈദീകരും വിശ്വാസി സമൂഹവും രണ്ട് തട്ടില്‍ നില്‍ക്കവേയാണ് പുതിയ വിവാദം ഉടലെടുക്കുന്നത്. സഭാ അധികാരികളെ അനുസരിക്കുമെന്നും ഏകീകൃത കുര്‍ബാന അര്‍പ്പിക്കുമെന്നും വൈദികാര്‍ഥികള്‍ എഴുതി നല്‍കണം. അതിരൂപതയില്‍ നടക്കുന്ന മറ്റ് കോണ്‍ഗ്രിഗേഷനുകളുടെ വൈദിക പട്ടം, പുത്തന്‍ കുര്‍ബാന എന്നിവയ്ക്കും നിര്‍ദേശം ബാധകമാണ്. മെത്രാന്മാര്‍, മേജര്‍ സുപ്പീരിയേഴ്‌സ്, ഡീക്കന്മാര്‍ എന്നിവര്‍ക്ക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കൊണ്ടുള്ള കത്ത് ആണ് അപ്പോസ്തലിസ് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് നല്‍കിയത്.

Also Read: രാജസ്ഥാനില്‍ പിതാവ് മകളെ കഴുത്തുമുറിച്ച ശേഷം തീകൊളുത്തി കൊന്നു

അതിരൂപതയില്‍ നിലനില്‍ക്കുന്ന അജപാലന സാഹചര്യം കണക്കിലെടുത്താണ് നടപടി. കഴിഞ്ഞ വര്‍ഷങ്ങളില്‍ വൈദിക പട്ടം സ്വീകരിച്ച നവവൈദികര്‍ സഭ നിഷ്‌കര്‍ഷിക്കുന്ന ഏകീകൃത കുര്‍ബാന അര്‍പ്പിച്ചിരുന്നില്ല. എറണാകുളം അങ്കമാലി അതിരൂപതയില്‍ ഈ വര്‍ഷം എട്ട് ഡീക്കന്‍മാരാണ് വൈദിക പട്ടം സ്വീകരിക്കാനുള്ളത്. അതേസമയം, നിലവിലെ മാര്‍ഗ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സഭ നേതൃത്വം മുന്നോട്ടു പോകുന്നതെങ്കില്‍ സാഹചര്യം മാറുന്നതുവരെ ഡിക്കന്‍ സ്ഥാനത്ത് തുടരാനാണ് ഒരു വിഭാഗത്തിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News