‘ഹിന്ദുത്വ വര്‍ഗീയ രാഷ്ട്രീയത്തിന് ആയുധം നല്‍കി സംഘടിപ്പിച്ച വംശീയ ഉന്മൂലനം’; മോദിക്കെതിരെ സിറോ മലബാര്‍ സഭ

പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിറോ മലബാര്‍ സഭ. മണിപ്പൂര്‍ കലാപത്തെ പ്രധാനമന്ത്രി ലളിതവത്ക്കരിക്കുന്നു എന്നാണ് വിമര്‍ശനം. ഹിന്ദുത്വ വര്‍ഗീയ വിദ്വേഷ രാഷ്ട്രീയത്തിന് ആയുധം നല്‍കി ആസൂത്രിതമായി സംഘടിപ്പിച്ച വംശീയ ഉന്മൂലനമാണ് മണിപ്പൂരില്‍ നടന്നതെന്നും സിറോ മലബാര്‍ സഭ വിമര്‍ശിച്ചു. സഭയ്ക്ക് കീഴിലുള്ള എറണാകുളം അങ്കമാലി അതിരൂപത മുഖപത്രത്തിലാണ് വിമര്‍ശനം.

Also read- റോഹിങ്ക്യന്‍ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ മരിച്ച കുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ക്ക് മാതാപിതാക്കളെ എത്തിച്ചത് കൈവിലങ്ങണിയിച്ച്

‘വിവസ്ത്രം, വികൃതം, ഭാരതം’ എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മണിപ്പൂര്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ മോദിക്ക് 79 ദിവസം വേണ്ടിവന്നുവെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. ചുരുങ്ങിയ വാക്കുകളില്‍ വിഷയത്തെ വല്ലാതെ ചുരുക്കിക്കളയാനുള്ള ശ്രമം പ്രസ്താവനയില്‍ ഉടനീളമുണ്ടായി എന്നതാണ് വാസ്തവം. ഛത്തീസ്ഗഡിലെയും രാജസ്ഥാനിലെയും അതിക്രമങ്ങള്‍ക്കൊപ്പം മണിപ്പൂരിലേതും ചേര്‍ത്തുവെന്ന് വംശീയ കലാപത്തെ ലളിതവത്ക്കരിക്കാനുള്ള ശ്രമവും അതിലുണ്ടായെന്നും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെതിരേയും മുഖപ്രസംഗത്തില്‍ വിമര്‍ശനമുണ്ട്. രാഷ്ട്രപതിയുടെ മൗനം പേടിപ്പെടുത്തുന്നതാണെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.

Also read- ‘ഒരു കാന്‍സര്‍ രോഗി ഇങ്ങനെയാകണം എന്നുള്ള അസ്വസ്ഥതയുണ്ടാക്കുന്ന ചിന്തയാണ് അവര്‍ നല്‍കിയത്’: അരുണ്‍ രാജ് പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News