സിറോ മലബാര്‍ അധ്യക്ഷ പദവി ഒഴിഞ്ഞ് മാര്‍ ജോര്‍ജ് ആലഞ്ചേരി ; സഭയില്‍ നിര്‍ണായക മാറ്റം

സിറോ മലബാര്‍ സഭ അധ്യക്ഷ പദവി ഒഴിഞ്ഞ് മാര്‍ ജോര്‍ജ് ആലഞ്ചേരി. തീരുമാനം വത്തിക്കാന്‍ അംഗീകരിച്ചു. ആരോഗ്യപ്രശ്‌നമാണ് രാജിക്ക് കാരണം. എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് അസ്ഥാനം ഒഴിഞ്ഞു. ആലഞ്ചേരിക്ക് പകരക്കാരനെ ജനുവരിയില്‍ സിനഡ് തെരഞ്ഞെടുക്കും. ആലഞ്ചേരിക്ക് പകരക്കാരനായി സെബാസ്റ്റ്യന്‍ വാണിയപുരക്കലിന് താല്‍കാലിക ചുമതല.

ALSO READ: കളമശ്ശേരി സ്ഫോടനം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

കൊച്ചിയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് മാർ ജോർജ് ആലഞ്ചേരി ഇക്കാര്യം അറിയിച്ചത്. മുൻകൂട്ടി തയാറാക്കിയ പ്രസ് റിലീസ് മാധ്യമങ്ങൾക്കു മുന്നിൽ വായിച്ചുകൊണ്ടാണ് മാർ ആല‍‍ഞ്ചേരി പദവിയൊഴിയാനുള്ള തീരുമാനം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News