സമസ്തയെ അപമാനിച്ചു മുസ്ലീം ലീ​ഗ് നേതാവ് കെഎം ഷാജിക്കെതിരെ എസ് വൈ എസ്

SYS

സമസ്തയെ അപമാനിച്ചു മുസ്ലീം ലീ​ഗ് നേതാവ് കെ എം ഷാജിക്കെതിരെ എസ് വൈ എസ്. സമസ്തയിൽ സ്ലീപ്പിങ് സെല്ലുകൾ പ്രവർത്തിക്കുന്നു എന്ന ആരോപണം അപമാനിക്കലാണെന്ന് എസ് വൈ എസ് സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. സമസ്തയെ അസ്ഥിരപ്പെടുത്താനുള്ള സലഫി ജമാഅത്തിന്റെ ഗൂഢാലോചന തിരിച്ചറിയണമെന്നും അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.

സമസ്തയിലെ പണ്ഡിതന്മാരെയും സിഐസി വിഷയത്തെക്കുറിച്ചും മുസ്ലിം ലീഗ് കെഎം ഷാജി പറഞ്ഞ പ്രസ്താവനയെ തുടർന്നാണ് സമസ്തയുടെ വിദ്യാർത്ഥി യുവജന വിഭാഗം നേതാക്കൾ പരസ്യമായി ഷാജിക്കെതിരെ രംഗത്ത് വന്നത്.
സി.ഐ.സി പ്രശ്നം ഒരൊറ്റ ദിവസം കൊണ്ട് പരിഹാരമുണ്ടാക്കാൻ കഴിയില്ലെന്നും സമസ്തയെ തകർക്കാൻ അംഗങ്ങളായ ചില സ്ലീപ്പിങ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്നുമായിരുന്നു കെ എം ഷാജിയുടെ പ്രസ്താവന. എന്നാൽ സമസ്ത അംഗമല്ലാത്ത ഷാജി സി ഐ സി വിഷയത്തിൽ ഇടപെടേണ്ടന്നും സുന്നി പ്രസ്ഥാനത്തെ എല്ലായിപ്പോഴും എതിർക്കുകയും മുജാഹിദ് പ്രസ്ഥാനത്തിന് കരുത്ത് പകരുന്ന പ്രവർത്തികൾക്ക് പിന്തുണ നൽകുന്നയാളാണ് ഷാജി എന്നും സമസ്ത യുവജന വിദ്യാർത്ഥി നേതാക്കൾ പറഞ്ഞു.

Also Read: മുഖ്യമന്ത്രിയുടെ ഖലീഫ പരാമര്‍ശം മുസ്ലിംവിരുദ്ധതയല്ലെന്ന് സമസ്ത നേതാവ്; ‘വാക്കുകള്‍ അടര്‍ത്തിയെടുത്ത് മുസ്ലിം വിരോധിയാണെന്ന് വരുത്താൻ ശ്രമം’

കെ എം ഷാജി എന്നാണ് സമസ്തയിൽ അംഗത്വം എടുത്തതെന്നും എസ് വൈ എസ് സംസ്ഥാന വർക്കിങ് സെക്രട്ടറി ചോദിച്ചു. സമസ്ത എതിർക്കുന്നവർക്ക് വേണ്ടി സജീവമായി ഇടപെടുന്ന ആളാണ് കെ എം ഷാജി. മുജാഹിദ് പ്രസ്ഥാനത്തിന് കരുത്ത് പകരുന്ന പ്രവർത്തികളാണ് ഇതുവരെ കെ എം ഷാജി നടത്തിയത്. ലീഗിൽ സമസ്ത ചില വിട്ടുവീഴ്ചകൾ ചെയ്യുന്നുണ്ട്. വലിയ വിജയത്തിന് മുൻപായുള്ള വിട്ടുവീഴ്ചകളാണ് അവയെന്നും അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News