പിഎംഎ സലാമിനെതിരെ എസ്‌വൈഎസ്. പാലക്കാട് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങളെ പിഎംഎ സലാം അപമാനിച്ചതിലാണ് സമസ്ത നേതാക്കളുടെ സംയുക്ത പ്രസ്താവന. പിഎംഎ സലാം സുന്നി വിശ്വാസങ്ങളെയും സമസ്തയെയും നിരന്തരമായി ആക്ഷേപിക്കുന്നു. ഇതിന് ലീഗിന്റെ വേദി ഉപയോഗപ്പെടുത്തുന്നതായും എസ്‌വൈഎസ്.
Also Read; ‘മുനമ്പത്ത് ഭൂമി വില്പനക്ക് സൗകര്യം ചെയ്തു കൊടുത്തത് അന്നത്തെ ഡിസിസി സെക്രട്ടറി’: മന്ത്രി പി രാജീവ്
പാലക്കാട് തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെ പരസ്യമായി അപമാനിച്ച ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാമിനെതിരെയാണ് സമസ്ത പോഷക സംഘടന നേതാക്കൾ രംഗത്തെത്തിയത്. സമസ്തയെന്ന മഹാ പ്രസ്ഥാനത്തിൻ്റെ അമരക്കാരനെ ഒട്ടും മാന്യമല്ലാത്ത ശൈലിയിൽ ആണ് പിഎംഎ സലാം അധിക്ഷേപിച്ചത് എന്നും സലഫി ആശയക്കാരായ സലാം ഉൾപ്പെടെ ചിലർ നിരന്തരമായി സമസ്തയെ ആക്ഷേപിക്കുകയാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്.
Also Read; ‘സന്നിധാനത്ത് എല്ലാവരും ഹാപ്പി; തീർത്ഥാടകർക്ക് ലഭിക്കുന്നത് മികച്ച സൗകര്യം’: ഗിന്നസ് പക്രു
സുന്നി വിശ്വാസികൾക്ക് ഒരിക്കലും യോജിക്കാത്ത വിഷയങ്ങൾക്ക് പോലും ലീഗ് വേദി പരസ്യമായി ഉപയോഗപ്പെടുത്തുന്നതായും സമീപകാലത്ത് അത് വർദ്ധിച്ചതായും സമസ്ത നേതാക്കൾ ആരോപിക്കുന്നു. സലഫിസം നടപ്പാക്കാനുള്ള ഇത്തരം നിക്കത്തെ ചെറുത്ത് തോൽചിക്കണം എന്നതാണ് പ്രസ്താവന. സമസ്തയുടെ അധ്യക്ഷനെ അവഹേളിച്ച പിഎംഎ സലാമിനെതിരെ സമസ്ത പണ്ഡിത സഭയ്ക്ക് ഉള്ളിലും കടുത്ത അമർഷമാണ് പുകയുന്നത്. നേതാക്കളെ അവഹേളിക്കുന്ന ലീഗിലെ ചിലരുടെ സമീപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് സംയുക്ത പ്രസ്താവന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here