പുതുപ്പള്ളിയില്‍ പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിയാത്തത് സംവിധാനത്തിന്റെ വീഴ്ച:കെ മുരളീധരന്‍

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എം പി രംഗത്ത്. പുതുപ്പള്ളിയില്‍ പുതിയ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ കഴിയാത്തത് സംവിധാനത്തിന്റെ വീഴ്ചയെന്ന് കെ മുരളീധരന്‍ എം പി തുറന്നടിച്ചു. പുതുപള്ളി ഉപതെരഞ്ഞെടുപ്പില്‍ സംഘടനാ സംവിധാനത്തിന് വീഴ്ച സംഭവിച്ചു. അതുകൊണ്ടാണ് പുതിയ വോട്ടര്‍മാരെ ചേര്‍ക്കാന്‍ കഴിയാതെ പോയത്.

മണ്ഡലത്തില്‍ സഹതാപ തരംഗം ഉണ്ടായിട്ടുണ്ട്. അതിനൊപ്പം തന്നെ ഭരണവിരുദ്ധവികാരവും ഉണ്ടായിട്ടുണ്ട്. അതെല്ലാമാണ് വിജയത്തിന് കാരണമായത്. അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ താന്‍ മത്സരിക്കില്ലെന്നും എന്നാല്‍ പ്രചാരണത്തില്‍ ഉള്‍പ്പെടെ ഉണ്ടാവുമെന്നും മുരളീധരന്‍ പറഞ്ഞു.

READ ALSO:തന്തൂരി ആലു, കുര്‍കുറി ബിന്ദി, ഡാര്‍ജലിങ് ടീ; ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ രാഷ്ട്ര നേതാക്കൾക്കായി ഒരുങ്ങുന്ന ഭക്ഷണ രുചികൾ

എന്നാല്‍ പാര്‍ട്ടി അവഗണനയുടെ കാര്യത്തില്‍ നേരത്തെ പറഞ്ഞ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായും മുരീധരന്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി വോട്ടുകള്‍ ലഭിച്ചത് നല്ല സൂചനയാണെന്നും ബി ജെ പി യുടെ സ്വാധീനം കുറയുന്നു എന്നതിന്റെ സൂചനയാണിതെന്നും മുരളീധരന്‍ പ്രതികരിച്ചു.

READ ALSO:തൃശൂർ നഗരത്തിൽ വൻ കവർച്ച; മൂന്ന് കിലോ സ്വർണാഭരണങ്ങൾ മോഷണം പോയി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News