സേവ് ചെയ്യാത്ത നമ്പറിൽ നിന്ന് വിളിച്ചാലും മനസ്സിലാക്കാനുള്ള സംവിധാനം; ട്രായ് നിര്‍ദേശം

സേവ് ചെയ്തില്ലെങ്കിലും മൊബൈല്‍ ഫോണില്‍ വരുന്ന കോളുകള്‍ മനസ്സിലാക്കാനുള്ള സംവിധാനം നടപ്പാക്കാന്‍ ടെലികോം വകുപ്പിനോട് ടെലികോം റെഗുലേറ്ററി അഥോറിറ്റി നിര്‍ദേശിച്ചു. ഫോണിലൂടെ നടത്തുന്ന തട്ടിപ്പുകള്‍ തടയാനാണ് കോളിങ് നെയിം പ്രസന്റേഷന്‍(സിഎന്‍എപി) എന്ന സംവിധാനം നടപ്പാക്കാൻ ലക്ഷ്യമിടുന്നത്.

ALSO READ: വാട്സ്ആപ്പില്‍ ഇതാ പുതിയ ഫീച്ചര്‍ വരുന്നു; ഇനി പ്രൊഫൈല്‍ ചിത്രത്തിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ പറ്റില്ല

വിളിക്കുന്ന ആളിന്റെ പേര് ട്രു കോളര്‍ ആപ്പ് ഉപയോഗിക്കാതെ തന്നെ സ്‌ക്രീനില്‍ കാണാം. ആരുടെ പേരിലാണ് മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ പറ്റും. സിഎന്‍എപി സൗകര്യം ഉപയോക്താവ് ആവശ്യപ്പെട്ടാല്‍ മാത്രമാണ് പ്രവർത്തിപ്പിക്കുക.

ALSO READ: മലയാളി താരം സജനയുടെ സിക്സ്; ഡല്‍ഹിയെ വീഴ്ത്തി മുംബൈ

പേര് മറച്ച് വെയ്ക്കണമെങ്കില്‍ അതിനുള്ള സംവിധാനവും ഉണ്ട്. സിം എടുക്കുമ്പോള്‍ നല്‍കിയ കെവൈസി തിരിച്ചറിയല്‍ രേഖയിലെ പേരാകും കാണിക്കുക. രാജ്യത്താകെ ഈ സംവിധാനം ഒറ്റയടിക്ക് നടപ്പാക്കില്ല. തെരഞ്ഞെടുത്ത ടെലികോം സര്‍ക്കിളുകളില്‍ പരീക്ഷണം നടത്തിയാകും നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News