മാനുഫാക്ച്ചറിങ് മേഖലയിൽ ഉയരങ്ങൾ താണ്ടി കേരളം. രാജ്യത്തെ ടെലികോം, നെറ്റ് വര്‍ക്കിങ് ഉത്പന്ന മേഖലയിലെ പ്രമുഖ നിര്‍മ്മാതാക്കളായ സിസ്‌ട്രോം ടെക്‌നോളജീസ് 100 കോടിയിലധികം രൂപയുടെ നിക്ഷേപവുമായി അവരുടെ ഇലക്ട്രോണിക്സ് ഇക്വിപ്മെൻ്റ്സ് നിര്‍മ്മാണ കേന്ദ്രം തിരുവനന്തപുരത്ത് തുറന്നു. തിരുവനന്തപുരം അന്താരാഷ്ട്ര തുറമുഖനഗരമായതിന് ശേഷം മാനുഫാക്ചറിംഗ് മേഖലയിൽ ജില്ലയിലേക്ക് ആദ്യത്തെ സുപ്രധാന നിക്ഷേപം എത്തിയിരിക്കുകയാണ്.
ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ അത്യാധുനിക ഫാക്ടറിയാണ് കഴക്കൂട്ടത്തെ കിന്‍ഫ്ര ഫിലിം ആന്‍ഡ് വീഡിയോ പാര്‍ക്കിൽ ആരംഭിച്ചിരിക്കുന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 1000 കോടിയിലധികം വിറ്റുവരവ് കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. അത്യന്താധുനിക ടെലികോം, നെറ്റ് വര്‍ക്കിങ് ഉത്പന്നങ്ങളുടെ നിര്‍മ്മാണകേന്ദ്രം ആരംഭിച്ചതിലൂടെ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ രാജ്യത്തെ സ്വയംപര്യാപ്തമാക്കാനുള്ള ശ്രമത്തിൽ കേരളത്തിനും ഒരു സുപ്രധാന സ്ഥാനം ലഭിക്കുകയാണ്.
Also Read: തൃശൂർ – ഷൊർണൂർ സംസ്ഥാന പാതയിൽ ടോറസ് ലോറി കുടുങ്ങി; അഞ്ചു മണിക്കൂറോളം ഗതാഗതം നിലച്ചു
ഒപ്പം തന്നെ വ്യവസായ മേഖലയിലെ കുതിച്ചു ചാട്ടത്തിനും സിസ്‌ട്രോമിന്റെ ഈ ചുവട് വെയ്പ്പ് കാരണമാകും. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഉത്പാദനം നാലിരട്ടിയാകുമെന്ന കമ്പനിയുടെ പ്രഖ്യാപനം കേരളത്തിലുള്ള നിക്ഷേപകരുടെ വിശ്വാസം പ്രകടമാക്കുന്നത പ്രസ്താവനയാണ്. ഇത് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സംസ്ഥാനത്തിൻ്റെ സാമ്പത്തിക വളര്‍ച്ചക്ക് മുതൽക്കൂട്ടാകുന്നതിനും സഹായകമാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here