കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തില്‍ പ്രതിപക്ഷത്തിന് പ്രതിഷേധം ഇല്ല,കേരളത്തിന്റെ ധനസ്ഥിതിയില്‍ എല്‍ഡിഎഫിന് നിലപാടുണ്ട്: ടി ഐ മധുസൂദനന്‍

കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തില്‍ പ്രതിപക്ഷത്തിന് പ്രതിഷേധം ഇല്ലെന്നും കേരളത്തിന്റെ ധനസ്ഥിതിയില്‍ എല്‍ഡിഎഫിന് നിലപാടുണ്ടെന്നും പയ്യന്നൂര്‍ എംഎല്‍എടിഐ മധുസൂദനന്‍. വെല്ലുവിളികള്‍ അതിജീവിച്ച് മുന്നോട്ടുപോകുന്നു എന്ന് വ്യക്തമാക്കുകയാണ് കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെന്നും കേരളത്തിന്റെ ധനസ്ഥിതിയില്‍ യുഡിഎഫിന്റെ നിലപാട് എന്താണെന്നും അദ്ദേഹം ചോദിച്ചു.

ALSO READ: ‘സംസ്ഥാനത്തെ മികച്ച റോഡുകളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയാണെങ്കില്‍ മാധ്യമങ്ങളുടെ ഒരു മാസത്തെ ജോലി അതിനുവേണ്ടി മാറ്റിവയ്‌ക്കേണ്ടി വരും’; മന്ത്രി പി എ മുഹമ്മദ് റിയാസ്

ധന പ്രതിസന്ധി കാരണം ക്ഷേമപ്രവര്‍ത്തനങ്ങളും പദ്ധതി പ്രവര്‍ത്തനങ്ങളും പ്രതിസന്ധിയിലാണെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചിരുന്നു. കുഴല്‍നാടന്റേത് പരാജയപ്പെട്ട വക്കീലിന്റെ വാദമാണെന്ന് മധുസൂദനന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration