‘പ്രാചീന വിശ്വാസ സംഹിതകള്‍ക്ക് വിരാമമാകട്ടെ; ശിക്ഷ കുറഞ്ഞോ കൂടിയോ എന്ന് നിയമ വിദഗ്ധന്‍ വിലയിരുത്തും’: പ്രൊഫ. ടി ജെ ജോസഫ്

കൈവെട്ട് കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് പ്രൊഫ. ടി ജെ ജോസഫ്. ശിക്ഷ കുറഞ്ഞോ കൂടിയോ എന്ന് നിയമ വിദഗ്ധര്‍ വിലയിരുത്തുമെന്ന് ടി ജെ ജോസഫ് പറഞ്ഞു. പ്രതികള്‍ക്ക് എന്ത് ശിക്ഷ വിധിച്ചാലും തന്നെ ബാധിക്കുന്ന കാര്യമല്ല. പ്രാകൃത വിശ്വാസങ്ങള്‍ മാറണം. ആധുനിക മനുഷ്യര്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Also Read- പെൺചീറ്റയുമായി ഏറ്റുമുട്ടൽ; ആന്തരികാവയവങ്ങൾക്ക് ക്ഷതം; കുനോ ഉദ്യാനത്തിലെ തേജസിന്റെ മരണകാരണം ഇങ്ങനെ…

സാക്ഷി പറയുക എന്നതായിരുന്നു തന്റെ ജോലി. അത് ചെയ്തു തീര്‍ത്തു. കോടതി വിധിയില്‍ പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലെന്നും തീവ്രവാദത്തിന് ശമനം ഉണ്ടാകുമോ എന്ന് രാഷ്ട്രീയ, സാമൂഹിക നിരീക്ഷകര്‍ ചര്‍ച്ച ചെയ്യട്ടെയെന്നും ടി ജെ ജോസഫ് പറഞ്ഞു.

Also read- മണിക്കൂറുകൾ ബാക്കി; ചന്ദ്രയാന്‍ 3 യുടെ മിനിയേച്ചറുമായി ശാസ്ത്രജ്ഞര്‍ തിരുപ്പതി ക്ഷേത്രത്തിലെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News