ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് മുൻ അസിസ്റ്റന്റ് ഡയറക്ടർ ടി. കെ കൊച്ചുനാരായണൻ അന്തരിച്ചു

ടി കെ കൊച്ചുനാരായണന്‍ (79 വയസ്സ് ) ഇന്ന് വൈകിട്ട് 4 മണിക്ക് അന്തരിച്ചു. കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് ഡയറക്ടറായി വിരമിച്ചു. സിഡിറ്റില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ ഡിവിഷന്‍ ഹെഡും, ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ മീഡിയ സംഘാടകനായും പ്രവര്‍ത്തിച്ചു.

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗവും, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും ആയിരുന്നു. അന്‍പതോളം പുസ്തകങ്ങളുടെ കര്‍ത്താവും, നിരവധി ഗണിതശാസ്ത്ര പുസ്തകങ്ങളുടെ രചയിതാവുമാണ്. ചീറാപ്പു കഥകള്‍ എന്ന ചെറുകഥാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കേരള വിജ്ഞാന കോശത്തിന്റെ എഡിറ്ററായിരുന്നു. പി ടി ഭാസ്‌കരപ്പണിക്കാരോടൊപ്പം വിശ്വവിജ്ഞാന കോശത്തിലും പ്രവര്‍ത്തിച്ചു. മാനവീയം ഡോക്യൂമെറ്റേഷനും നിര്‍വ്വഹിച്ചു. ഭാര്യ ബീന, മകന്‍ ടി കെ രാജീവ് (എന്‍ജിനീയര്‍, അമേരിക്ക), ടി കെ പാര്‍വതി (എന്‍ജിനീയര്‍, അമേരിക്ക). സംസ്‌കാര തീയതിയും, സമയവും പിന്നീട് അറിയിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News