‘സർക്കാരിന്റെ വയനാട് പുനരധിവാസ പ്രവർത്തനങ്ങളിൽ എൽ ഡി എഫിന് സംതൃപ്തി’: ടി പി രാമകൃഷ്ണൻ

ldf convenor

വയനാടിന്റെ പുനരധിവാസം ചർച്ച ചെയ്തുവെന്നും എൽ ഡി എഫിന് പൂർണ സംതൃപ്തിയെന്നും എൽ ഡി എഫ് കൺവീനർ
ടി പി രാമകൃഷ്ണൻ. എൽ ഡി എഫ്  യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കുടുംബങ്ങൾക്കും സഹായം നൽകാൻ സംസ്ഥാന സർക്കാർ മാതൃകപരമായ നടപടി സ്വീകരിച്ചു. എല്ലാവരുടെയും പിന്തുണ അതിന് ലഭിച്ചു. കേന്ദ്ര നിലപാടുകൾ ജനങ്ങളുടെ ജീവിതം കൂടുതൽ ദുസഹമാക്കുന്നുവെന്നും കൃഷിക്കാരും തൊഴിലാളികളും വലിയ പ്രക്ഷോഭത്തിലാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ കേന്ദ്രം സാമ്പത്തിക ഉപരോധം സൃഷ്ടിക്കുന്നു. എന്നാൽ ഓണം മുന്നിൽ കണ്ട് സപ്ലൈക്കോയിൽ എല്ലാ സാധനങ്ങളും എത്തിച്ചു. ജീവനക്കാരുടെ ബത്ത ഉൾപ്പെടെ നൽകികൊണ്ടിരിക്കുന്നു. ഇക്കാര്യം തുറന്നു കാട്ടി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

UPDATING…

ALSO READ: ഗുജറാത്തില്‍ ‘അജ്ഞാത രോഗം’ കവര്‍ന്നത് 14 പേരുടെ ജീവന്‍; മരിച്ചവരില്‍ കുട്ടികളും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News