‘പിവി അൻവർ ശത്രുക്കളുടെ കയ്യിലെ കോടാലിയായി മാറി’; ടി പി രാമകൃഷ്ണൻ

T P RAMAKRISHNAN

പിവി അൻവർ ശത്രുക്കളുടെ കയ്യിലെ കോടാലിയായി മാറിയെന്ന് എൽഡിഎഫ് കൺവീനർ
ടി പി രാമകൃഷ്ണൻ. അൻവറിന്  പിന്നിൽ ചില ശക്തികൾ കളിക്കുന്നുണ്ട് എന്നും അൻവർ എൽഡിഎഫിന് ചേരാത്ത നിലപാടാണ് സ്വീകരിച്ചത് എന്നും അദ്ദേഹം വിമർശിച്ചു.

ALSO READ; എസ്എഫ്ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസ്; കെ.എസ്.യു പ്രവർത്തകനെ റിമാന്റ് ചെയ്തു

“എൽഡിഎഫിന്റെ ഭാഗമാകാൻ അയാൾ തയ്യാറായില്ല. സ്വതന്ത്ര നിലപാടാണ് പറയാൻ ശ്രമിച്ചത്. സിപിഐഎം പാർലമെൻ്ററി പാർട്ടി അംഗമായ ഒരാൾക്ക് ചേർന്ന നിലപാട് അല്ല അൻവറിൻ്റേത്. പിണറായി വിജയനെതിരെ  മുൻപും ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ച് തന്നെയാണ് ഈ പാർട്ടി മുന്നോട്ട് പോകുന്നത്.”- അദ്ദേഹം പറഞ്ഞു.

ALSO READ; ലൈംഗികാതിക്രമക്കേസിൽ അഭിഭാഷകനും കോൺഗ്രസ് നേതാവുമായ വി എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

അൻവറിൻ്റെ താത്പര്യം ആരോപണങ്ങളിൽ നടപടി എടുപ്പിക്കലല്ല എന്നും എൽഡിഎഫിനെയും പാർട്ടിയെയും ദുർബലപ്പെടുത്താനാണ് അൻവറിന്റെ ശ്രമമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News