“സരിൻ്റെ സ്ഥാനാർത്ഥി തീരുമാനം ശരിയെന്നതാണ് എൽഡിഎഫ് നിലപാട്, പാലക്കാട് മുൻവർഷങ്ങളെക്കാൾ വോട്ട് ഇത്തവണ എൽഡിഎഫിന് ലഭിച്ചിട്ടുണ്ട്”: ടിപി രാമകൃഷ്ണൻ

വയനാട് എൽഡിഎഫിന് വോട്ട് കുറഞ്ഞത് പരിശോധിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. സിപിഐഎമ്മും സിപിഐയും തമ്മിൽ അഭിപ്രായ വ്യത്യാസമില്ലെന്നും ടിപി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു. മൂന്ന് മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലങ്ങൾ വിശദമായി വിലയിരുത്തും. വയനാട്ടിൽ പ്രചാരണം നടക്കാത്ത പ്രശ്നമില്ലെന്നും, വയനാട്ടിൽ മുഖ്യമന്ത്രി തന്നെ ഇറങ്ങി പ്രചാരണം നടത്തിയിട്ടുണ്ടെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

“പാലക്കാട് മുൻവർഷങ്ങളെക്കാൾ വോട്ട് ഇത്തവണ എൽഡിഎഫിന് ലഭിച്ചിട്ടുണ്ട്. സരിൻ്റെ സ്ഥാനാർത്ഥി തീരുമാനം ശരിയെന്നതാണ് എൽഡിഎഫ് നിലപാട്. സരിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ സിപിഐ ഒരു ഘട്ടത്തിലും അതൃപ്തി വ്യക്തമാക്കിയിട്ടില്ല. സരിനെ ഒരു കേഡർ എന്ന നിലയിൽ ഇനിയും ഉപയോഗിക്കും”, എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.

എസ്ഡിപിഐയെയും ജമാഅത്തെ ഇസ്ലാമിയെയും യുഡിഎഫിനൊപ്പം യോജിപ്പിച്ച് നിർത്താനുള്ള ശ്രമമാണ് ലീഗ് നടത്തിയത്. ആ കൂട്ടുകെട്ടിന്റെ ഫലമാണ് പാലക്കാട്ടെ യുഡിഎഫ് വിജയമെന്നും, അക്കാര്യത്തിൽ ലീഗ് പരിശോധന നടത്തണമെന്നും ടിപി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News