എ കെ ബാലനെതിരായ കെ സുധാകരന്റെ പരാമർശം;മാധ്യമങ്ങൾ പോലും വില കൽപ്പിക്കുന്നില്ല: ടി പി രാമകൃഷ്ണൻ

T P Ramakrishnan

എ കെ ബാലനെതിരായ കെ സുധാകരന്റെ പരാമർശത്തെ മാധ്യമങ്ങൾ പോലും വില കൽപ്പിക്കുന്നില്ല എന്ന് ടി പി രാമകൃഷ്ണൻ.ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പാർട്ടിക്കാർക്ക് നൽകിയ താക്കീത് എന്താണെന്ന് അറിയാമല്ലോ എന്നും കോൺഗ്രസിനകത്ത് വന്ന ചേരിതിരിവാണ് അവിടുത്തെ നിലപാട് എന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

രാഷ്ട്രീയ രംഗത്ത് ഉയർന്ന് വരുന്ന വിഷയങ്ങൾ അദ്ദേഹം ഗൗരവപൂർവ്വം കാണുന്നില്ല . അതിന്റെ ഭാഗമായി മാത്രമാണ് എ കെ ബാലനും മറ്റാർക്കെങ്കിലും എതിരായുള്ള പരാമർശങ്ങൾ,ഇത്തരം പരാമർശങ്ങൾ സുധാകരന്റെ സ്വതസിദ്ധമായ ശൈലി,

ദുരന്തത്തിൽ 400 ൽ പരം ആളുകൾ മരണപ്പെട്ടിട്ടുണ്ട്,പലരുടെയും ഭൗതികശരീരം ഇപ്പോഴും കണ്ടുകിട്ടിയിട്ടില്ല,വിവരണാതീതമായ ദുരന്തമാണ് വയനാട് മേപ്പാടിയിൽ ഉണ്ടായത്, അത് എത്ര വാർഡിനെ ബാധിച്ചോ ഏത് പ്രദേശത്തെ ബാധിച്ചോ എന്നുള്ളതല്ല പ്രശ്നം,അതിന്റെ ഗൗരവമാണ്പുനരധിവാസത്തിന് ആവശ്യമായ നടപടികളാണ് സ്വീകരിക്കേണ്ടത് ഒരു കാരണവശാലും വി മുരളിധരന്റെ ഈ വിശകലനം വയനാടിന്റെ യാഥാർത്ഥ്യവുമായി ബന്ധപ്പെടുന്നതല്ല എന്നും അദ്ദേഹം പറഞ്ഞു.

മുണ്ടാക്കൈ ചൂരൽമല ഉരുൾപൊട്ടലിലെ ആയിരത്തിലധികം ആളുകളെ പുനരധിവസിപ്പിക്കാൻ ഉണ്ട് എന്ന് ടി പി രാമകൃഷ്ണൻ പറഞ്ഞു. പ്രധാനമന്ത്രി എല്ലാ സഹായവും നൽകും എന്നാണ് അവിടെ സന്ദർശിച്ചപ്പോൾ പറഞ്ഞത്,നിർമ്മല സീതരമനും അതുതന്നെ പറഞ്ഞു.എന്നാൽ ഇപ്പോൾ അവർ പറയുന്നത് ദേശീയ ദുരന്തം ആയി പ്രഖ്യാപിക്കാൻ കഴിയില്ല എന്നാണ്.

also read: വിഴിഞ്ഞം തുറമുഖത്തിൻ്റെ കമ്മീഷനിംഗ് വൈകില്ല: മന്ത്രി കെ എൻ ബാലഗോപാൽ
ഏത് നിർവചനത്തിൻ്റെ അടിസ്ഥാനത്തിൽ ആണെങ്കിലും വയനാടിന് അർഹമായ സാമ്പത്തിക സഹായം ലഭിക്കണമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.വയനാട്ടിലെ ജനങ്ങളോട് കേന്ദ്രം ക്രൂരമായ നിലപാട് സ്വീകരിക്കുന്നു. പരസ്യം സ്വാഭാവികം,ചില മണ്ഡലങ്ങളിൽ സാധാരണ രീതിയിൽ പരസ്യം നൽകാറുണ്ട്,
എല്ലാ പത്രങ്ങൾക്കും പരസ്യം നൽകിയിട്ടുണ്ടെന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News