എഡിജിപി അജിത്ത് കുമാറിനെതിരായ അന്വേഷണ റിപ്പോർട്ടുകൾ ഒന്നും പുറത്തു വന്നിട്ടില്ല എന്ന് ടി പി രാമകൃഷ്ണൻ. സി പി ഐയുടെ ആവിശ്യം മുന്നണി അംഗീകരിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെ ക്രമ സമാധാന ചുമതലയിൽ നിന്ന് മാറ്റിയത് എന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു
ആരോപണങ്ങളുടെ പേരിൽ മാത്രം ഒരാളെ ശിക്ഷിക്കാനാകില്ല എന്നും എൽ ഡി എഫ് ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
also read:‘എം ആര്‍ അജിത്കുമാറിന്റെ സ്ഥാനക്കയറ്റം മാനദണ്ഡങ്ങള്‍പ്രകാരം’ : മന്ത്രി പി രാജീവ്
അതേസമയം എം ആര്‍ അജിത്കുമാറിനെ ഡിജിപിയാക്കാന്‍ തിടുക്കം ഒന്നുമുണ്ടായില്ലെന്നും മാനദണ്ഡങ്ങള്‍ പ്രകാരമാണ് സ്ഥാനക്കയറ്റം നല്‍കിയതെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു. പ്രത്യേക വിവേചനമോ പ്രത്യേക മമതയോ ആരോടും കാണിക്കില്ലെന്നും അതില്‍ പ്രത്യേക താല്‍പര്യം സര്‍ക്കാര്‍ കാണിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
എഡിജിപി എം.ആർ. അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാനല്ല സ്ക്രീനിങ് കമ്മിറ്റി ശിപാർശയാണ് മന്ത്രിസഭ അംഗീകരിച്ചത്. ഈയിടെ ചേർന്ന ഐപിഎസ് സ്ക്രീനിംഗ് കമ്മിറ്റി അജിത്കുമാറിന്‍റെ സ്ഥാനക്കയറ്റത്തിന് അനുമതി നൽകിയിരുന്നു. യുപിഎസ്‌സി ആണ് വിഷയത്തിൽ അന്തിമ തീരുമാനം എടുക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here